Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിഞ്ഞ് 42000 രൂപയിലെത്തും; ആഭരണപ്രേമികള്‍ അല്‍പ്പം കാത്തിരിക്കൂ, ഞെട്ടുന്ന പ്രവചനം

സ്വര്‍ണവില വന്‍തോതില്‍ കുറയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതും സര്‍വകാല റെക്കോര്‍ഡുകള്‍ തിരുത്തി ഓരോ ദിവസവും മഞ്ഞലോഹം കുതിക്കുന്ന വേളയില്‍. വില വന്‍തോതില്‍ കുറയുമെന്നാണ് വിപണി നിരീക്ഷകര്‍ പ്രവചിക്കുന്നത്. 38 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍. അതായത്, നിലവിലുള്ള വിലയുടെ ഏതാണ്ട് പകുതിയോളം!!

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 68080 രൂപയാണ്. അതേസമയം, 24 കാരറ്റ് സ്വര്‍ണം പത്ത് ഗ്രാമിന് 90000 രൂപ പിന്നിട്ടു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6980 രൂപയിലെത്തി. ഈ വിലയില്‍ നിന്ന് പകുതിയോളം വില കുറയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. എന്നാല്‍ വരാനിരിക്കുന്ന സാമ്പത്തിക സാഹചര്യം വില കുറയാന്‍ സഹായിക്കുന്നതാണത്രെ.

gold price fall prediction

ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3100 ഡോളറിന് മുകളിലാണ് ഇന്നത്തെ വില. എന്നാല്‍ 1820 ഡോറളിലേക്ക് ഇടിയുമെന്നാണ് അമേരിക്കയിലെ ധനകാര്യ സേവന സ്ഥാപനമായ മോണിങ്‌സ്റ്റാറിന്റെ അനലിസ്റ്റ് ജോണ്‍ മില്‍സ് പറയുന്നത്. അതായത് ഏകദേശം 38 ശതമാനം കുറയുമെന്ന്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില 42000ത്തിലേക്ക് വീഴും. 24 കാരറ്റ് പത്ത് ഗ്രാമിന് 56000 രൂപയുമാകും.

സമീപകാലത്ത് സ്വര്‍ണവില കുതിക്കാനുള്ള കാരണങ്ങള്‍ സാമ്പത്തിക അസ്ഥിരതയും വിവിധ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷവും പണപ്പെരുപ്പവുമെല്ലാമാണ്. അമേരിക്കന്‍ സാമ്പത്തിക രംഗം കൂപ്പുകുത്തുന്നുവെന്നും ആഗോള വിപണി താളം തെറ്റുമെന്നും തോന്നലുണ്ടാക്കി. നിക്ഷേപം ഇറക്കിയാല്‍ നഷ്ടം വരുമെന്ന് കരുതുന്ന വ്യവസായികള്‍ സുരക്ഷിത കേന്ദ്രമായി സ്വര്‍ണത്തെ കണ്ടു. എല്ലാവരും സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയതോടെ വില കുത്തനെ കയറി.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി എത്തിയതോടെ സ്വീകരിക്കുന്ന നയങ്ങളും വിപണിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ കാരണമായി. എന്നാല്‍ മറ്റുചില കാരണങ്ങള്‍ സ്വര്‍ണവില താഴ്ത്തുമെന്ന് മില്‍സും മറ്റു സാമ്പത്തിക നിരീക്ഷകരും പറയുന്നു. സ്വര്‍ണത്തിന്റെ വിതരണം വളരെ വേഗത്തില്‍ വര്‍ധിക്കുന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം.

സ്വര്‍ണ വില കുറയുക ഇങ്ങനെ

2024ലെ രണ്ടാംപാദത്തില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ ഖനന ലാഭം 950 ഡോളറായി വര്‍ധിച്ചിരുന്നു. ആഗോള കരുതല്‍ സ്വര്‍ണം 9 ശതമാനം വര്‍ധിക്കുകയും ചെയ്തു. പഴയ സ്വര്‍ണത്തിന്റെ പുനരുപയോഗവും വന്‍തോതില്‍ കൂടി. പരിധി വിട്ടുള്ള സ്വര്‍ണത്തിന്റെ ഈ ലഭ്യത വില കുറയുന്നതിലേക്ക് നയിക്കുമെന്നാണ് പറയുന്നത്. കേന്ദ്രബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം 1045 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതാണ് സാഹചര്യം.

എന്നാല്‍ ഇനി മുതല്‍ 71 ശതമാനം കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്ന അളവ് കുറയുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സര്‍വ്വെ സൂചിപ്പിക്കുന്നു. സ്വര്‍ണ ശേഖരം ഒരു പരിധി വിട്ടാല്‍ വീണ്ടും കൂടുതലായി വാങ്ങുന്ന സാഹചര്യമുണ്ടാകില്ല. വാങ്ങുന്നത് കുറയാന്‍ തുടങ്ങിയാല്‍ വിലയും താഴുമെന്നാണ് ഇവരുടെ വാദം. അതേസമയം, ബാങ്ക് ഓഫ് അമേരിക്ക, ഗോള്‍ഡമാന്‍ സാക്‌സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ പറയുന്നത് ഈ വര്‍ഷവും സ്വര്‍ണവില കൂടുതല്‍ ഉയരം താണ്ടുമെന്നാണ്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+