സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക
ലോകത്തെ തന്ത്രപ്രധാന കടല്‍ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്ക. ഹോര്‍മുസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ അമേരിക്കന്‍ നാവിക സേന തടയും എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്റെ അനുമതി വാങ്ങി പോകുന്ന കപ്പലുകളെയും തടയുമെന്നാണ് അമേരിക്കയുടെ ഭീഷണി. കപ്പല്‍ പാത എല്ലാവര്ക്കും വേണ്ടി തുറന്നിടണം. അല്ലെങ്കില്‍ ആരും പോകില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.
അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്താനില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ട പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചര്‍ച്ച ഉടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി ഇറാന് കടുത്ത ദിനങ്ങളാണ് വരാന്‍ പോകുന്നത് എന്ന് അമേരിക്ക പറയുന്നു. യുദ്ധം ശക്തിപ്പെടുമെന്നാണ് ട്രംപിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അവധി കഴിഞ്ഞ് തിങ്കളാഴ്ച വിപണി സജീവമാകുമ്പോള്‍ അമേരിക്കയുടെ പുതിയ നീക്കത്തിന്റെ പ്രതിഫലനം പ്രകടമാകും. ക്രൂഡ് ഓയില്‍ വില കുതിച്ചുയരാനാണ് സാധ്യത. ഏഷ്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തുന്ന വഴിയാണ് ഹോര്‍മുസ്. ഇവിടെ ഇറാന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്രൂഡ് വില കുതിക്കാന്‍ കാരണമായിരുന്നു. ഇനി അമേരിക്കയുടെ ഉപരോധം കൂടി വന്നാല്‍ വില പറക്കും.
അമേരിക്കന്‍ നാവിക സേന ജിസിസി രാജ്യങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്. കൂടാതെ മെഡിറ്ററേനിയന്‍ കടലിലും സജ്ജമാണ്. ഇവരെ ഉപയോഗിച്ചാണ് അമേരിക്കയുടെ അടുത്ത നീക്കം. ബഹ്റൈനിലാണ് അമേരിക്കന്‍ നാവിക സേനയുടെ ജിസിസി രാജ്യങ്ങളിലെ പ്രധാന കേന്ദ്രം. ഇവിടെ ഇറാന് സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു.
എങ്ങനെയാണ് സ്വര്‍ണവില കുറയുക?
40 ദിവസത്തെ യുദ്ധത്തിന് ശേഷമാണ് ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞതും രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും. ചര്‍ച്ച പൊളിഞ്ഞതോടെ വീണ്ടും യുദ്ധം തുടങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. ട്രംപിന്റെ പ്രസ്താവന ലോക വിപണിയിലെ ഇളക്കിമറിച്ചേക്കും. ഇതോടെ ക്രൂഡ് ഓയില്‍ വില കുതിക്കും. ഡോളര്‍ മൂല്യം ഉയരും. മറ്റു കറന്‍സികളുടെ മൂല്യം കുറയും.
ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് കൂടുതല്‍ ഡോളര്‍ കണ്ടെത്താന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കും. ഇതോടെ ക്രൂഡ് ഓയിലിന്റെയും ഡോളറിന്റെയും മൂല്യം ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും വില ഉയരും. പെട്രോള്‍-ഡീസല്‍-വിമാന ഇന്ധന വില ഉയരാനാണ് സാധ്യത.
ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ക്രൂഡ് ഓയിലലിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ചേക്കും. ഇത് സ്വര്‍ണവില കുറയാന്‍ ഇടയാക്കും. അമേരിക്കയുടെ ഭാവി നീക്കത്തിന് അനുസരിച്ചാകും വിപണിയിലെ വരുംദിവസങ്ങളിലെ മാറ്റം. അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന് സൈന്യം വ്യക്തമാക്കി.
-
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ -
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
രണ്ട് കൊല്ലം കൊണ്ട് സ്വര്‍ണവില 142% വര്‍ധിച്ചു! കുത്തനെ വിലയിടിയില്ലെന്ന് ആര്‍ബിഐ -
ചൈന മൂന്നാമത് മാത്രം... ഇത്തവണയും കൂടുതല്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ രാജ്യത്തിന്റെ ബാങ്ക് -
മാസം 500 രൂപ മാറ്റിവെക്കാനുണ്ടോ? നിങ്ങളെ ലക്ഷപ്രഭുവാക്കാൻ സഹായിക്കുന്ന 'മാജിക്' നിക്ഷേപം ഇതാ! -
ചർച്ച പരാജയപ്പെട്ടാൽ വലിയ യുദ്ധം! ഇറാന് കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്














Click it and Unblock the Notifications