Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില എന്തുകൊണ്ട് കുതിക്കുന്നു: ഇതാ ആ മൂന്ന് കാര്യങ്ങള്‍: ചൈനയുടെ പുതിയ കളികളും അപകടം

സ്വർണ വിലയുടെ കുത്തനേയുള്ള കയറ്റം ലോകമെമ്പാടും വലിയ ചർച്ചാ വിഷയമായി മാറുകയാണ്. കേരളത്തിലേക്ക് വരികയാണെങ്കില്‍ റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന വിലയില്‍ ഇന്ന് നേരിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. സംസ്ഥാന വിപണിയില്‍ ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 10,575 രൂപയും പവന് 240 രൂപ താഴ്ന്ന് 84,600 രൂപയുമായി. ഇന്നലെ ഞെട്ടിച്ചുകൊണ്ട് രണ്ട് തവണയായിരുന്നു സ്വർണ്ണ വില കുതിച്ചത്. രാവിലേയും വൈകീട്ടുമായി ഗ്രാമിന് 240 രൂപയും 240 രൂപയും പവന് 1920 രൂപയുമാണ് കൂടിയത്.

ഇതോടെ സ്വർണവില പവന് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി 83000 വും 84000 വും ഭേദിച്ചു. ആഗോള വിപണിയിലും വില റെക്കോർഡുകള്‍ തൊട്ടു. ഒരു ട്രോയ് ഔണ്‍സിന് 3790 എന്നതായിരുന്നു ഇന്നലത്തെ നിരക്ക്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്ന് 3766 ഡോളർ എന്ന നിരക്കിലാണ് വില്‍പ്പന.

gold

അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന ട്രെൻഡ് ദീർഘകാലത്തേക്ക് തുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനയാണ് ഇന്നലത്തെ റെക്കോർഡ് നിരക്കില്‍ നിന്നും സ്വർണ വിലയെ താഴേക്ക് ഇറക്കിയത്. പ്രധാനപ്പെട്ട 3 കാരണങ്ങളാണ് നിലവിലെ സ്വർണ്ണ വില വർധനവിന് അന്താരാഷ്ട്ര തലത്തില്‍ കാരണമായിരിക്കുന്നത്. ഇതില്‍ ചൈനയുടെ നീക്കമാണ് ഏറെ നിർണ്ണായകമായിരിക്കുന്നത്.

ചൈനയുടെ പുതിയ പദ്ധതി

ചൈന സ്വർണത്തിന്റെ ആഗോള വിപണിയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് സൗഹൃദ കേന്ദ്ര ബാങ്കുകളെ അതിര്‍ത്തിക്കുള്ളില്‍ കരുതല്‍ ശേഖരം വാങ്ങാനും സൂക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പുതിയ വാർത്ത. ഈ നീക്കത്തിന് തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു രാജ്യത്തിന്റെ താൽപ്പര്യവും ഇതിനോടകം ലഭിച്ചിട്ടുണ്ട്.

ഇത് സ്വർണവിലയുടെ വർധനവിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സർക്കാരുകളെ പ്രത്യേകിച്ച് വിദേശ രാജ്യങ്ങളെ കൂടുതല്‍ സ്വർണം വാങ്ങാൻ പ്രോത്സാഹിപ്പിക്കും. രണ്ടാമത്, ചൈനയെ സ്വർണ വിപണിയിലെ ഒരു പ്രധാന കളിക്കാരനാക്കി മാറ്റി, 'വാങ്ങുകയും സൂക്ഷിക്കുകയും' ചെയ്യുന്ന ഒരു സംവിധാനത്തിന്റെ ഭാഗമാക്കും. "ചൈനയുടെ ഈ നീക്കം സ്വർണത്തിന്റെ ദീർഘകാല വില വർധനവിന് പുതിയ ചലനം നൽകും" എന്നും വിദഗ്ധരും വിലയിരുത്തുന്നു.

ആഗോള സ്വർണ ശേഖരത്തിന്റെ 20% പരമ്പരാഗതമായി അമേരിക്കയും യൂറോപ്പുമാണ് കൈവശം വെക്കുന്നത്. ഈ സാഹചര്യത്തില്‍ ചൈനയുടെ ഇടപെടൽ വിപണിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

പലിശ നിരക്ക്

അമേരിക്കന്‍ ഫെഡറൽ റിസർവിന്റെ (ഫെഡ്) സെപ്റ്റംബർ മീറ്റിങ്ങില്‍ 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറക്കാനുള്ള തീരുമാനവും സ്വർണ്ണ വിലയെ സ്വാധീനിച്ചു. പലിശ നിരക്കുകളും സ്വർണ വിലയും തമ്മിൽ വിപരീത ബന്ധാണുള്ളത്. അതായത് പലിസ നിരക്കുകൾ കുറയുമ്പോൾ സ്വർണ വില ഉയരുന്നു. പലിശ മൂല്യം ലഭിക്കാത്ത വസ്തുവാണ് സ്വർണ്ണംഅതിനാൽ പലിശ നിരക്കുകൾ ഉയർന്നിരിക്കുമ്പോൾ ആളുകൾ ബോണ്ടുകളോ ബാങ്ക് നിക്ഷേപങ്ങളോ തിരഞ്ഞെടുക്കുന്നു. എന്നാൽ നിരക്കുകൾ കുറയുമ്പോൾ ആളുകള്‍ കൂടുതല്‍ സ്വർണ്ണം വാങ്ങുന്നു. അതിനാൽ ഡിമാൻഡും വർധിക്കുന്നു.

ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമ്പോൾ യുഎസ് ഡോളറും ദുർബലമാകാറുണ്ട്. സ്വർണം ഡോളറിൽ ഇടപാടുകള്‍ നടത്തുന്നതിനാല്‍, ഡോളർ ദുർബലമാകുമ്പോൾ വിദേശ കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം വാങ്ങുന്നത് കൂടുതല്‍ ലാഭകരമാക്കുന്നു. ഇതും ഡിമാന്‍ഡ്-വില വർധനവിന് കാരണമാകുന്നു.

ട്രംപിന്റെ നയങ്ങളുടെ സ്വാധീനം

പരമ്പരാഗതമായി തന്നെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ അറിയപ്പെടുന്ന വസ്തുവാണ് സ്വർണ്ണം. അതായത് വിപണി ഏതെങ്കിലും തലത്തില്‍ അസ്ഥിരമാകുയാണെങ്കില്‍ ആളുകള്‍ മറ്റ് നിക്ഷേപമാർഗ്ഗങ്ങളെ കൈവെടിഞ്ഞ് സ്വർണ്ണത്തിലേക്ക് കൂടുതലായി തിരിയുന്നു. ട്രംപിന്റെ പുതിയ താരിഫ് നയങ്ങള്‍ ലോക വിപണിയെ അക്ഷരാർത്ഥതില്‍ പിടിച്ച് കുലുക്കി. ഇതോടെ ആളുകള്‍ നിക്ഷേപം സ്വർണ്ണത്തിലേക്ക് കൂടുതലായി മാറ്റി. ഈ സാഹചര്യവും ഡിമാന്‍ഡ്-വില വർധനവിന് കാരണമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+