Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പിടിച്ചുകെട്ടാന്‍ ചൈന: ഇനി നികുതി ഇളവുകള്‍ ഇല്ല; ഇന്ത്യക്ക് വരെ ഗുണം ലഭിച്ചേക്കും

ബീജിംഗ്: ഗോൾഡ് റീട്ടെയ്‌ലർമാർക്കുള്ള നീണ്ടകാല നികുതി ഇളവ് നിർത്തലാക്കി ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഉപഭോക്താക്കളിലൊന്നായ ചൈന. നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ തീരുമാനം ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ച് (SGE) വഴി ഗോൾഡ് വാങ്ങി വിൽക്കുന്ന റീട്ടെയ്‌ലർമാർക്ക് വലിയ തിരിച്ചടിയാണ്.

മുമ്പ് ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ചില്‍ നിന്ന് സ്വർണം വാങ്ങുന്ന റീട്ടെയ്‌ലർമാർക്ക് വാങ്ങൽ സമയത്ത് അടച്ച വാല്യു അഡഡ് ടാക്സ് (VAT) വിൽപ്പനയിലെ VAT-യുമായി ഓഫ്സെറ്റ് ചെയ്യാൻ അനുവാദമുണ്ടായിരുന്നു. ഇത് നേരിട്ട് വിൽക്കുകയോ ആഭരണങ്ങളാക്കി പ്രോസസ് ചെയ്ത് വിൽക്കുകയോ ചെയ്താലും ബാധകമായിരുന്നു. ചൈനയിലെ സാധാരണ വാറ്റ് നിരക്ക് 13% ആണ്, ഇത് റീട്ടെയ്‌ലർമാരുടെ ചെലവ് കുറച്ച് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഗോൾഡ് ലഭ്യമാക്കിയിരുന്നു.

gold-today-rate-

എന്നാല്‍ പുതിയ തീരുമാനപ്രകാരം നവംബർ 1 മുതൽ ഈ ഓഫ്സെറ്റ് സംവിധാനം പൂർണ്ണമായും അവസാനിക്കും. ഇതോടെ റീട്ടെയ്‌ലർമാർക്ക് വാറ്റ് മുഴുവനായും വഹിക്കേണ്ടി വരും. ഇത് അവരുടെ ലാഭം കുറയ്ക്കുകയും ഉപഭോക്താക്കള്‍ക്ക് വില വർധനവ് വരുത്തുകയും ചെയ്യും.

വിപണിയിലെ പ്രത്യാഘാതങ്ങൾ

ഡിമാൻഡ് കുറയൽ: ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഉപഭോക്താക്കളില്‍ ഒരാളാണ് ചൈന. എന്നാല്‍ നികുതി ഉയർത്തുന്നതോടെ ഉയർന്ന ഡിമാൻഡ് കുറയ്ക്കാനും ആഭ്യന്തര വിലകൾ സ്ഥിരപ്പെടുത്താനും സാധിക്കുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു.

ചെലവ് വർധന: റീട്ടെയ്‌ലർമാരുടെ ഓപ്പറേഷണൽ കോസ്റ്റ് 13% വരെ ഉയരാം. ആഭരണ വ്യാപാരികൾക്ക് ലാഭം കുറയുകയും വിപണിയില്‍ മത്സരക്ഷമത നഷ്ടപ്പെടുകയും ചെയ്യാം.

ഗ്ലോബൽ ഇമ്പാക്റ്റ്: ചൈനയിലെ ഡിമാൻഡ് കുറച്ചാൽ ആഗോള വിപണിയില്‍ ഇടക്കാലത്തേക്ക് വില കുറയാന്‍ ഇയാക്കും. ഇത് ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ക്കും ഗുണകരമായി മാറിയേക്കും.

എന്താണ് ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ച്

ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ച് (Shanghai Gold Exchange - SGE) ചൈനയിലെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (PBoC) നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഫിസിക്കൽ ഗോൾഡ് സ്പോട്ട് ട്രേഡിങ് പ്ലാറ്റ്ഫോമാണ്. പ്രധാനമായും ആഭ്യന്തര ഉപഭോക്താക്കളെ ലക്ഷ്യമാക്കി ഗോൾഡ്, സിൽവർ തുടങ്ങിയ പ്രീഷ്യസ് മെറ്റൽസിന്റെ സ്പോട്ട് ട്രേഡിങ്, ഡെലിവറി, വോൾട്ടിങ് എന്നിവയിലാണ് ഇത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ഇന്ത്യയില്‍

ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ചിന് സമാനമായി ഇന്ത്യയില്‍ പ്രവർത്തിക്കുന്നത് ഇന്ത്യന്‍ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ച് ആണ്. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലെ ഐ എഫ് എസ് സിയിലാണ് ഇത് പ്രവർത്തിക്കുന്നത്. സ്വർണം, വെളളി തുടങ്ങിയ ഫിസിക്കൽ മെറ്റൽസിന്റെ സ്പോട്ട് ട്രേഡിങ്, ഇമ്പോർട്ട്, ഡെലിവറി എന്നിവയാണ് ഇവിടേയും കൈകാര്യം ചെയ്യുന്നത്. ഐ എഫ് എസ് സിക്ക് പ്രത്യേക സാമ്പത്തിക പദവി ഉള്ളതിനാൽ, ഇവിടെ നികുതി നിരക്കുകൾ ഇന്ത്യയിലെ ആഭ്യന്തര വിപണിയേക്കാൾ അനുകൂലമാണ്

ഗോൾഡ് ബാറുകൾക്കും കോയിനുകൾക്കും 3% GST, മേക്കിംഗ് ചാർജിന് 5% GST അധികമായി ഈടാക്കപ്പെടും. അംഗീകാരമുള്ള കമ്പനികള്‍ യുഎഇയില്‍ നിന്നും താരിഫ് ക്വാട്ട വഴി ഇറക്കുമതി ചെയ്യുന്ന ഗോൾഡിന് 3 ശതമാനം ജി എസ് ടി നല്‍കിയാല്‍ മതി. കസ്റ്റംസ് ഡ്യൂട്ടി സാധാരണ 6% (5% + 1% AIDC) ആണെങ്കിലും താരിഫ് ക്വാട്ട ഇറക്കുമതിക്ക് 5% മാത്രം മതിയാകും ഐ ജി സി ആർ നിയമങ്ങൾ ഇവർക്കു ബാധകമല്ല.

ഫിസിക്കൽ ഗോൾഡ് 24 മാസത്തിനകം വിറ്റാൽ സാധാരണ ടാക്സ് സ്ലാബ് പ്രകാരം ഷോർട്ട് ടേം ക്യാപിറ്റല്‍ ഗെയിന്‍ ആയി കണക്കാക്കപ്പെടും. , 24 മാസത്തിന് ശേഷം വിറ്റാൽ 12.5% ദീർഘകാല നികുതി (ഇൻഡക്സേഷൻ ഇല്ലാതെ) ബാധകമാകും. ഐ എഫ് എസ് സി യിൽ പ്രവർത്തിക്കുന്ന നോൺ-റെസിഡന്റുകൾക്ക് 10 വർഷത്തേക്ക് 100% ടാക്സ് ഹോളിഡേ ലഭിക്കും. റീട്ടെയിൽ ഇന്ത്യൻ പൗരന്മാർക്ക് നേരിട്ട് IIBX വഴി ട്രേഡ് ചെയ്യാൻ സാധിക്കില്ല; പ്രധാനമായും ബാങ്കുകൾ, ജ്വല്ലറി സ്ഥാപനങ്ങൾ, വിദേശ കമ്പനികൾ എന്നിവർക്കാണ് വ്യാപാരാനുമതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+