മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സ്വര്‍ണം വാങ്ങലുമായി ചൈന; സെപ്റ്റംബറില്‍ വാങ്ങിയത് ഇത്ര!

സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ ചൈന സ്വര്‍ണശേഖരണം വര്‍ധിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ വര്‍ധനവാണ് ഔദ്യോഗിക കരുതല്‍ ശേഖരത്തില്‍ രേഖപ്പെടുത്തിയതെന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അറിയിച്ചു. തുടര്‍ച്ചയായി 23-ാം മാസവും സ്വര്‍ണം വാങ്ങിയതോടെ, സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തിന്റെ സ്വര്‍ണശേഖരം 21 ടണ്‍ വര്‍ധിച്ച് 2,196 ടണ്ണിലെത്തിയതായി ചൈനീസ് ബാങ്ക് വ്യക്തമാക്കി.

ചൈനീസ് വിപണി നിരീക്ഷകരായ വിന്‍ഡ് ഇന്‍ഫോയുടെ കണക്കുകള്‍ പ്രകാരം, 2023 സെപ്റ്റംബറില്‍ കരുതല്‍ ശേഖരം 24 ടണ്‍ വര്‍ധിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ശേഖരണമാണിത്. ഓഗസ്റ്റിലെ 18.5 ടണ്‍, ജൂലൈയിലെ 18 ടണ്‍ എന്നിങ്ങനെ മുന്‍ മാസങ്ങളില്‍ നടത്തിയ വാങ്ങലുകളെക്കാളും കൂടുതലായിരുന്നു സെപ്റ്റംബറിലെ ഈ വര്‍ധനവ്. സെപ്റ്റംബര്‍ അവസാനത്തോടെ ചൈനയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 3.4 ട്രില്യണ്‍ ഡോളറിലെത്തി.

Gold Reserve

മുന്‍ മാസത്തെ അപേക്ഷിച്ച് 38.1 ബില്യണ്‍ ഡോളര്‍ അഥവാ 1.11 ശതമാനത്തിന്റെ കുറവാണ് ഇതില്‍ രേഖപ്പെടുത്തിയത്. യുഎസ് ഡോളര്‍ സൂചികയിലെ വര്‍ധനവും ആഗോള സാമ്പത്തിക ആസ്തികളുടെ വിലയിലുണ്ടായ ഇടിവും കാരണം, കറന്‍സി മൂല്യമാറ്റവും ആസ്തി വിലകളിലെ വ്യതിയാനങ്ങളും സംയോജിച്ച് പ്രവര്‍ത്തിച്ചതാണ് ഈ കുറവിന് കാരണമായതെന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് വിലയിരുത്തി.

അതേസമയം, ചൈനയുടെ സമ്പദ്വ്യവസ്ഥ പൊതുവെ സുസ്ഥിരമായി തുടരുകയാണെന്നും, പുതിയ വളര്‍ച്ചാ ഘടകങ്ങള്‍ ശക്തിപ്രാപിക്കുന്നത് വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ മൊത്തത്തിലുള്ള സ്ഥിരതയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ആദ്യം സ്വര്‍ണവിലയില്‍ ഇടിവുണ്ടായതുമുതല്‍ ചൈന സ്വര്‍ണശേഖരണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍, ഏഷ്യാ-പസഫിക് മേഖലയിലെ സീനിയര്‍ റിസര്‍ച്ച് ലീഡായ മരിസ സലിം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 2026-ല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളില്‍ ചൈനയും പോളണ്ടും മുന്നില്‍ തുടരുകയാണ്.

'ഈ ഓഗസ്റ്റിലും ആഗോളതലത്തില്‍ കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരണം തുടരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അറ്റ വാങ്ങല്‍ 39 ടണ്ണാണ്,' സലിം പറഞ്ഞു. 2026-ല്‍ സ്വര്‍ണം സ്ഥിരമായി വാങ്ങുന്ന പ്രധാന രാജ്യങ്ങള്‍ ഈ മാസവും സജീവമായിരുന്നു. ചൈനയാണ് ഇതില്‍ മുന്നില്‍, തൊട്ടുപിന്നാലെ ഉസ്‌ബെക്കിസ്ഥാനും പോളണ്ടും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കേന്ദ്രബാങ്കുകള്‍ ആകെ 170 ടണ്‍ സ്വര്‍ണം വാങ്ങി.

ഈ വര്‍ഷം ഇതുവരെ 98 ടണ്‍ സ്വര്‍ണം വാങ്ങി പോളണ്ട് ആണ് മുന്നില്‍. നിലവില്‍ 648 ടണ്‍ സ്വര്‍ണം കരുതല്‍ ശേഖരത്തിലുള്ള പോളണ്ടിന്, വരും മാസങ്ങളില്‍ തങ്ങളുടെ 700 ടണ്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന് മരിസ സലീം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഇതുവരെ 80 ടണ്‍ സ്വര്‍ണ്ണം കരുതല്‍ ശേഖരത്തില്‍ ചേര്‍ത്തതായി ചൈന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma