Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, യുഎഇ പട്ടികയില്‍ ഇല്ല; ഇന്ത്യ ആദ്യ പത്തില്‍... സ്വര്‍ണം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

സ്വര്‍ണം ഓരോ ദിവസവും വില കുതിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപമായി വാങ്ങി വയ്ക്കുന്നവര്‍ കൂടി വരികയാണ്. എത്ര വില കൊടുത്ത് വാങ്ങിയാലും ലാഭം കൊയ്യാമെന്ന വിശ്വാസമാണ് ഇതിന് കാരണം. ജനുവരിയില്‍ മാത്രം 5000 രൂപയോളമാണ് ഒരു പവന് വര്‍ധിച്ചത്. ഒരു മാസം കൊണ്ട് ഇത്രയും രൂപ അധികം ലഭിക്കുന്ന മറ്റൊരു ലോഹവുമില്ല.

24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് ഡിസംബറിലെ വില 79390 രൂപ ആയിരുന്നു. ജനുവരിയില്‍ 84900 ആയി ഉയര്‍ന്നു. ഇവിടെയും വില നില്‍ക്കില്ല എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശമുള്ള രാജ്യമേത് എന്ന് ഗൂഗിളില്‍ സെര്‍ച്ച് കൂടിയിരിക്കുന്നത്. സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസിയിലെ രാജ്യങ്ങളൊന്നും ഈ പട്ടികയില്‍ ഇല്ല. പക്ഷേ, ആദ്യ പത്തില്‍ ഇന്ത്യയുണ്ട്....

gold reserve countries list

സ്വര്‍ണം ഏറ്റവും കൂടുതല്‍ കൈവശമുള്ള രാജ്യം അമേരിക്കയാണ്. 609527 ടണ്‍ സ്വര്‍ണമാണ് അമേരിക്കയിലുള്ളത്. അതായത്, 8.133 ബില്യണ്‍ കോടി ഡോളറിന്റെ സ്വര്‍ണം കരുതലായി അമേരിക്ക സൂക്ഷിക്കുന്നു. ഫോര്‍ട്ട് നോക്‌സിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഈ സ്വര്‍ണ ശേഖരം തന്നെയാണ് സാമ്പത്തിക രംഗത്ത് അമേരിക്കക്ക് മേല്‍ക്കോയ്മ നല്‍കുന്നത്.

രണ്ടാം സ്ഥാനം ജര്‍മനിക്കാണ്. 3.35 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ ശേഖരമാണ് ഈ യൂറോപ്യന്‍ രാജ്യത്തിനുള്ളത്. അതായത്, 251166 ടണ്‍ സ്വര്‍ണം. ഫ്രാങ്ക്ഫര്‍ട്ടിലെ ബുന്‍ഡേഷ് ബാങ്കിലാണ് ഇതില്‍ സിംഹഭാഗവും സൂക്ഷിച്ചിരിക്കുന്നത്. കുറച്ച് വിദേശത്തും. ഇറ്റലിക്കാണ് സ്വര്‍ണ ശേഖരത്തില്‍ മൂന്നാം സ്ഥാനം. 2.45 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇറ്റലിയുടെ കൈവശം. ബാങ്ക് ഓഫ് ഇറ്റലിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

ഇന്ത്യയേക്കാള്‍ മുന്നില്‍ ചൈന

യൂറോപിലെ പ്രധാന രാജ്യമായ ഫ്രാന്‍സിനാണ് നാലാം സ്ഥാനം. 2.43 ബില്യണ്‍ സ്വര്‍ണ ശേഖരമുള്ള ഫ്രാന്‍സിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കാരണവും ഇതുതന്നെ. അഞ്ചാം സ്ഥാനത്തുള്ള റഷ്യയുടെ കൈവശം 2.33 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണുള്ളത്. ഓരോ വര്‍ഷവും സ്വര്‍ണ ശേഖരം കൂട്ടി വരികയാണ് റഷ്യ. ആറാം സ്ഥാനത്ത് ചൈനയാണ്. 2.26 ബില്യണ്‍ കോടി ഡോളറിന്റെ സ്വര്‍ണം ചൈനയ്ക്കുണ്ട്. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ് ചൈന.

ഏഴാം സ്ഥാനത്ത് ജപ്പാനാണ്. 845 മില്യണ്‍ ഡോളറിന്റെ സ്വര്‍ണ ശേഖരം ജപ്പാനുണ്ട്. ബാങ്ക് ഓഫ് ജപ്പാനാണ് ഇവ കൈകാര്യം ചെയ്യുന്നത്. എട്ടാം സ്ഥാനത്താണ് ഇന്ത്യ. 840 മില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യയുടെ കൈവശം. സ്വദേശത്തും വിദേശത്തുമായിട്ടാണ് ഇന്ത്യ സ്വര്‍ണ ശേഖരം സൂക്ഷിച്ചിരിക്കുന്നത്. അടുത്ത കാലത്തായി വിദേശത്തുള്ള സ്വര്‍ണം ഇന്ത്യ തിരിച്ചുകൊണ്ടുവരുന്നുണ്ട്.

യൂറോപ്പിലെ നെതര്‍ലാന്റ്‌സ് ആണ് ഒമ്പതാം സ്ഥാനത്തുള്ളത്. 612 മില്യണ്‍ ഡോളറിന്റെ സ്വര്‍ണം ഈ രാജ്യത്തിനുണ്ട്. തുര്‍ക്കി പത്താം സ്ഥാനത്താണ്. 584 മില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് തുര്‍ക്കിയുടെ കൈവശം. പോര്‍ച്ചുഗല്‍, പോളണ്ട്, ഉസ്‌ബെക്കിസ്താന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ലോകത്തെ ഏറ്റവും മൂല്യം കൂടിയ കറന്‍സികളുള്ള കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ ആദ്യ 14 രാജ്യങ്ങളുടെ പട്ടികയില്‍ ഇല്ല എന്നതും എടുത്തു പറയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+