സ്വര്‍ണമെല്ലാം ഹോങ്കോങ്ങിലേക്ക് മാറ്റി റഷ്യ.... ഈ വര്‍ഷം മാറ്റിയത് 118 ടണ്‍! എത്തുന്നത് ചൈനയിലേക്കോ?

സ്വര്‍ണമെല്ലാം അതിവേഗം ഹോങ്കോങ്ങിലേക്ക് മാറ്റി റഷ്യ. പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന സ്വര്‍ണം ചൈനയിലേക്കും മറ്റ് ഏഷ്യന്‍ വിപണികളിലേക്കും വഴിമാറിപ്പോകുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഹോങ്കോങ്ങ് സെന്‍സസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പ്രഷ്യസ് മെറ്റല്‍സ് നിക്ഷേപ സ്ഥാപനമായ ബുള്ളിയന്‍വോള്‍ട്ട് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഇത് പ്രകാരം, 2026-ലെ ആദ്യ ഏഴ് മാസങ്ങളില്‍ ഹോങ്കോങ്ങ് 112.7 ടണ്‍ റഷ്യന്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു. 2025-ല്‍ ആകെ ഇറക്കുമതി ചെയ്ത 92.1 ടണ്‍ എന്ന റെക്കോര്‍ഡ് അളവിനെ ഈ കണക്ക് ഇതിനകം മറികടന്നു. റഷ്യ ഉക്രെയ്‌നിനെ ആക്രമിക്കുന്നതിന് മുന്‍പുള്ള വര്‍ഷമായ 2021-ല്‍ വെറും 3.3 ടണ്‍ മാത്രമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത് എന്നതും ശ്രദ്ധേയമാണ്.

Gold Reserve

2022-ല്‍ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യന്‍ ഉല്‍പ്പാദകര്‍ക്ക് പ്രധാന പാശ്ചാത്യ വിപണികള്‍ അടഞ്ഞതോടെ റഷ്യയുടെ സ്വര്‍ണ വ്യാപാരത്തിന്റെ ഗതി എങ്ങനെ മാറി എന്നതിലേക്കാണ് ഈ വര്‍ധനവ് വിരല്‍ ചൂണ്ടുന്നതെന്ന് വിശകലന വിദഗ്ധര്‍ സിഎന്‍ബിസിയോട് പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഹോങ്കോങ്ങിന്റെ നാണയേതര സ്വര്‍ണ ഇറക്കുമതിയുടെ ഏകദേശം 15 ശതമാനവും റഷ്യന്‍ സ്വര്‍ണ്ണമായിരുന്നു.

2021-ല്‍ ഇത് വെറും 0.6 ശതമാനം മാത്രമായിരുന്നു. 'പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് ശേഷം റഷ്യ-ചൈന വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി ഹോങ്കോങ്ങ് മാറി,' ഗേറ്റ്ഹൗസ് അഡൈ്വസറി പാര്‍ട്ണേഴ്സിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ വിറ്റ സ്പിവാക് പറഞ്ഞു. 'റഷ്യന്‍ സ്വര്‍ണത്തിന്മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഭൂരിഭാഗം സ്വര്‍ണവും മെയിന്‍ലാന്‍ഡ് ചൈനയിലേക്കാണ് പോകുന്നത്,' അവര്‍ സിഎന്‍ബിസിയോട് വ്യക്തമാക്കി.

'സ്വര്‍ണത്തിന്റെ കാര്യത്തില്‍, ഉപരോധം മറികടക്കുക എന്നതിലുപരി മറ്റ് നേട്ടങ്ങളും ഹോങ്കോങ്ങ് നല്‍കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ വിപണിയിലേക്ക് നേരിട്ടുള്ള പ്രവേശനം ഇത് സാധ്യമാക്കുന്നു,' സ്പിവാക് ചൂണ്ടിക്കാട്ടി. 2022 മാര്‍ച്ചില്‍ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ റഷ്യയിലെ ആറ് സ്വര്‍ണ-വെള്ളി ശുദ്ധീകരണശാലകളെയും തങ്ങളുടെ ഗുഡ് ഡെലിവറി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

തുടര്‍ന്ന് യുഎസ്, യുകെ, മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവ റഷ്യന്‍ സ്വര്‍ണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ, റഷ്യന്‍ സ്വര്‍ണത്തിന്റെ പ്രധാന വിപണികളായിരുന്ന ഇടങ്ങള്‍ ഫലത്തില്‍ അടയ്ക്കപ്പെടുകയും ചെയ്തു. യുദ്ധത്തിന് മുമ്പ്, റഷ്യയുടെ സ്വര്‍ണ വ്യവസായം ലണ്ടനെ വലിയ തോതില്‍ ആശ്രയിച്ചിരുന്നു. 2019-നും 2021-നും ഇടയില്‍ യുകെയിലേക്കുള്ള റഷ്യന്‍ സ്വര്‍ണ കയറ്റുമതി ആ രാജ്യത്തെ ഖനന ഉല്‍പ്പാദനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം വരും.

യുകെയിലേക്കും പാശ്ചാത്യ ഉപരോധം ഏര്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങളിലേക്കുമുള്ള റഷ്യന്‍ സ്വര്‍ണ കയറ്റുമതി സ്വാഭാവികമായും തകര്‍ന്നുപോയി. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവായ മെയിന്‍ലാന്‍ഡ് ചൈനയിലേക്കുള്ള സ്വര്‍ണ്ണത്തിന്റെ പ്രവേശന കവാടമായി ഹോങ്കോങ്ങ് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ, സ്വര്‍ണം സൂക്ഷിക്കുന്നതിനും ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിനും വ്യാപാരം നടത്തുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ അതിവേഗം വികസിപ്പിക്കുന്നുണ്ട്.

ചൈന തന്നെ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിനിടയിലാണ് റഷ്യയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ വരവും സംഭവിക്കുന്നത്. ചൈന സ്വര്‍ണ്ണത്തെ ഒരു തന്ത്രപ്രധാനമായ ധാതു ആയി പ്രഖ്യാപിക്കുകയും, മൂല്യം സൂക്ഷിച്ചുവെക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ഭൗതിക രൂപത്തിലുള്ള സ്വര്‍ണം വാങ്ങാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന തങ്ങളുടെ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma