Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണഖനി ഏഴയലത്ത് ഇല്ല; പക്ഷെ കരുതല്‍ സ്വർണത്തില്‍ നാലാമത്: യുഎഇ അല്ല, ആ രാജ്യം ഇതാണ്

കഴിഞ്ഞ കുറേ മാസങ്ങളായി സ്വർണ വില അനുദിനം റെക്കോർഡുകള്‍ തിരുത്തിക്കൊണ്ട് മുന്നേറുകയാണ്. ശനിയാഴ് വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കില്‍ തന്നെയാണ് ഇപ്പോഴും വില്‍പന നടക്കുന്നത്. ഇന്നലത്തെ 320 രൂപയുടെ കുറവോടെ വില 66160 രൂപയില്‍ നിന്നും 65840 ലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ മാര്‍ച്ച് 17 ന് ശേഷം ആദ്യമായാണ് സ്വര്‍ണവില 66000 ത്തില്‍ നിന്ന് താഴേക്ക് എത്തുകയും ചെയ്തു.

ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മുതല്‍ ട്രംപിന്റെ തീരുവനയം ഉള്‍പ്പെടേയുള്ള വിവിധ കാരണങ്ങളാണ് അന്താരാഷ്ട്ര മാർക്കറ്റിലെ സ്വർണ വിലയുടെ വർധനവിന് പ്രധാനമായും കാരണമായത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ അവരുടെ സ്വർണ്ണ ശേഖരം വൻതോതിൽ വർദ്ധിപ്പിക്കുന്നതും വില കൂടുന്നതിന്റെ കാരണങ്ങളിലൊന്നാണ്. ഇത്തരം വലിയ വാങ്ങലുകള്‍ ഡിമാന്‍ഡ് വർധിപ്പിക്കുകയും സ്വാഭാവികമായ അത് വില ഉയർത്തുന്നതിനും ഇടയാക്കുന്നു.

gold-france

കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണ്ണം കരുതല്‍ ശേഖരമായി വെച്ചിരിക്കുന്നത് അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്വർണം കരുതല്‍ ശേഖരമായി വെച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ നാലില്‍ സ്ഥാനം പിടിച്ച മറ്റൊരു രാജ്യത്തിന് സ്വന്തമായി ഒരു സ്വർണ ഖനി പോലും ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്. ഫ്രാന്‍സ് ആണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വലിയ അളവില്‍ സ്വർണം വാങ്ങി സൂക്ഷിച്ചിരിക്കുന്ന ആ രാജ്യം.

അമേരിക്ക, ജർമ്മനി, ഇറ്റലി എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ സ്വർണ്ണ ശേഖരമായ 2437 ടൺ സ്വർണ്ണമാണ് ഫ്രാന്‍സിന്റെ സെന്‍ട്രല്‍ ബാങ്കിലുള്ളത്. പ്രധാനമായും ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് ഫ്രാന്‍സിന്റെ സ്വർണ്ണത്തിന്റെ സ്രോതസ്സ്. കൊളോണിയൽ കാലഘട്ടത്തിൽ, അൾജീരിയ, ടുണീഷ്യ, മൊറോക്കോ, സെനഗൽ, മാലി, ബുർക്കിന ഫാസോ, ബെനിൻ, ഗിനിയ, ഐവറി കോസ്റ്റ്, നൈജർ എന്നിവയുൾപ്പെടെ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഫ്രാൻസ് കൈവശപ്പെടുത്തിയിരുന്നു.

ഫ്രഞ്ച് കൊളോണിയൽ ഭരണകൂടം ഈ രാജ്യങ്ങളിൽ നിന്ന് വലിയ അളവിൽ സ്വർണ്ണവും വിവിധ വിഭവങ്ങളും വേർതിരിച്ചെടുത്തു തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുവന്നു. സ്വാതന്ത്ര്യം നേടിയതിനുശേഷവും ഈ ആഫ്രിക്കന് രാജ്യങ്ങളിൽ പലതും ഫ്രാൻസുമായി സാമ്പത്തിക ബന്ധം തുടർന്നു. മുൻ ഫ്രഞ്ച് കോളനികളുടെ കേന്ദ്ര ബാങ്കുകൾ അവരുടെ കരുതൽ ശേഖരത്തിന്റെ ഒരു ഭാഗം ഫ്രാൻസിൽ കൈവശം വയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കരാറും ഫ്രാന്‍സ് നടപ്പിലാക്കിയിരുന്നു. ഇതാണ് സ്വന്തമായി ഒരു സ്വർണ ഖനി പോലും ഇല്ലാതിരുന്നിട്ടും ഫ്രാന്‍സിന്റെ കരുതല്‍ സ്വർണ ശേഖരത്തിലെ വർധനവിന് കാരണം.

അതേസമയം, വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയില്‍ 8133.46 ടൺ സ്വർണ്ണ ശേഖരമാണുള്ളത്.3351.53 ടൺ സ്വർണ്ണ ശേഖരവുമായ ജർമ്മനി പട്ടികയില്‍ രണ്ടാം സ്ഥാനത്തും 2451.84 ടൺ സ്വർണ്ണ ശേഖരവുമായി ഇറ്റലി നാലാമതുമാണ്. 1039.94 ടണ്‍ സ്വർണ ശേഖരവുമായി സ്വിറ്റ്‌സർലൻഡ് ആറാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 853.63 ടണ്‍ സ്വർണവുമായി ഇന്ത്യയാണ് ഏഴാമത്. നേരത്തെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 9-ാമത് ആയിരുന്നു. സ്വർണ്ണ ശേഖരത്തിൽ ഏറ്റവും വലിയ വർദ്ധനവുണ്ടായ മികച്ച 5 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം

ഉല്‍പ്പാദനത്തിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 2023-ൽ 378.2 ടൺ സ്വർണ്ണം ഉൽപ്പാദിപ്പിച്ച് ചൈനയാണ് ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്. 321.8 ടൺ സ്വർണ്ണവുമായി റഷ്യ രണ്ടാം സ്ഥാനത്താണ്. 2023-ൽ ഓസ്‌ട്രേലിയയിൽ 293.8 ടൺ, കാനഡയിൽ 191.9 ടൺ, അമേരിക്കയിൽ 166.7 ടൺ, ഘാനയിൽ 135.1 ടൺ, ഇന്തോനേഷ്യയിൽ 132.5 ടൺ, പെറുവിൽ 128.8 ടൺ, മെക്സിക്കോയിൽ 12.6 ടൺ, ഉസ്ബെക്കിസ്ഥാൻ 119.6 ടൺ എന്നിങ്ങനേയും സ്വർണ ഉല്‍പ്പാദനം നടന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+