Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിറ്റ് ഫ്രാൻസ് കേന്ദ്രബാങ്കും; യുഎസ് റിസർവ്വിൽ നിന്നും മാറ്റി, ലാഭം നേടിയത് 12.8 ബില്യണ്‍ യൂറോ

തുർക്കിയുടേയും റഷ്യയുടേയും കേന്ദ്രബാങ്കുകൾ അടുത്തിടെ തങ്ങളുടെ സ്വർണ ശേഖരം വിറ്റഴിച്ചിരുന്നു. സൈനിക ചെലവ് കണ്ടെത്താനും കറൻസിയുടെ മൂല്യം ഉയർത്താനും ലക്ഷ്യം വെച്ചായിരുന്നു നീക്കം. ഇപ്പോഴിതാ ഫ്രാൻസിൻ്റെ കേന്ദ്രബാങ്കും തങ്ങളുടെ കൈയ്യിലെ സ്വർണശേഖരം വിറ്റഴിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ കൈയ്യിലുള്ള സ്വർണം നവീകരിച്ച് 12.8 ബില്യണ്‍ മൂലധന ലാഭം നേടുകയും ചെയ്തു.

2025 ജൂലൈ മുതൽ 2026 ജനുവരി വരെ 129 ടൺ സ്വർണം (ഫ്രാൻസിന്റെ മൊത്തം റിസർവിന്റെ ഏകദേശം 5%) ആണ് കേന്ദ്രബാങ്കായ ബാങ്ക് ഡി ഫ്രാൻസ് നവീകരിച്ചത്.അമേരിക്കയിലെ ന്യൂയോർക്കിൽ സൂക്ഷിച്ചിരുന്ന ഫ്രഞ്ച് റിസർവുകളുടെ അവസാന ഭാഗമായിരുന്നുഈ സ്വർണം. യൂറോപ്പിൽ നിന്ന് വാങ്ങി പാരീസിൽ സൂക്ഷിച്ചിരുന്ന തുല്യമായ തുക ഉപയോഗിച്ചാണ് ഇത് മാറ്റിയത്.

goldmain4-

2005 മുതൽ തന്നെ ഫ്രാൻസ് കേന്ദ്രബാങ്ക് പഴയതും നിലവാരമില്ലാത്തതുമായ സ്വർണം അന്താരാഷ്ട്ര നിലവാരങ്ങൾക്ക് അനുസൃതമായ ബാറുകളാക്കി മാറ്റുന്ന നടപടി ആരംഭിച്ചിരുന്നു. 1963 മുതൽ 1966 വരെ തന്നെ രാജ്യം തങ്ങളുടെ ഭൂരിഭാഗം സ്വർണവും യുഎസ് ഫെഡറൽ റിസർവിൽ നിന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും നിന്ന് മാറ്റിയിരുന്നു. അമേരിക്കയിൽ ശേഷിച്ച സ്വർണം ശുദ്ധീകരിച്ച് മാറ്റുന്നതിനുപകരം, അത് വിറ്റ് യൂറോപ്യൻ വിപണിയിൽ പുതിയ നിലവാരമുള്ള സ്വർണം വാങ്ങാനാണ് ബാങ്ക് തീരുമാനിച്ചത്.

റെക്കോഡ് സ്വർണ വില മുതലെടുത്ത് 26 ഇടപാടുകളിലൂടെ ഫ്രാൻസ് ഗണ്യമായ ലാഭം നേടി.ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണശേഖരം ഉള്ള നാലാമത്തെ രാജ്യമാണ് ഫ്രാൻസ്.ഏകദേശം 2,437 ടൺ. നിലവിൽ ഈ സ്വർണൺ മുഴുവൻ പാരീസിലാണ് സൂക്ഷിച്ചിരിക്കുന്നുത്.ഇതിൽ 134 ടൺ പഴയ ബാറുകളും നാണയങ്ങളും ഉൾപ്പെടുന്നു, ഇവ 2028ഓടെ നിലവാരത്തിന് അനുസൃതമാക്കാനാണ് ബാങ്കിന്റെ പദ്ധതി.

അതിനിടെ ആഗോള അനിശ്ചിതത്വം തുടരുന്നതിനിടെ യു.എസിലെ തങ്ങളുടെ സ്വർണശേഖം തിരിച്ചുകൊണ്ടുവരണമെന്ന് ജർമ്മനിയിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണഅട്.ഡോണാൾഡ് ട്രംപിന്റെ നയങ്ങളെ കുറിച്ചുള്ള ആശങ്കയാണ് ഇതിന് കാരണം.

ജർമനിയുടെ കേന്ദ്രബാങ്കായ ബുണ്ടസ്‌ബാങ്ക്, ഏകദേശം 1,236 ടൺ സ്വർണമാണ് അമേരിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്.ത് അവരുടെ മൊത്തം ശേഖരത്തിന്റെ ഏകദേശം 37% ആണ്.'ട്രംപ് അനിശ്ചിത സ്വഭാവക്കാരനാണ്, വരുമാനം ഉണ്ടാക്കാൻ എന്തും ചെയ്യുന്നു. അതുകൊണ്ടാണ് നമ്മുടെ സ്വർണം ഫെഡറൽ റിസർവിലെ വോൾട്ടുകളിൽ സുരക്ഷിതമല്ല', എന്നാണ് അസോസിയേഷൻ ഓഫ് ജർമൻ ടാക്സ്‌പേയേഴ്സിന്റെയും യൂറോപ്യൻ ടാക്സ്‌പേയേഴ്സ് അസോസിയേഷന്റെയും തലവനായ മൈക്കൽ ജാഗർ പറഞ്ഞത്.

അതേസമയം തങ്ങൾ അമേരിക്കയിൽ നിന്നും സ്വർണം മാറ്റിയ നടപടി രാഷ്ട്രീയമല്ലെന്ന് ഫ്രാൻസ് ഗവർണർ ചൂണ്ടിക്കാട്ടി. യൂറോപ്യൻ വിപണിയിൽ ഉയർന്ന നിലവാരമുള്ള സ്വർണം ലഭ്യമാകുന്നതും, നിലവിലുള്ള സ്വർണം ശുദ്ധീകരിക്കുന്നതിനേക്കാൾ പുതിയത് വാങ്ങുന്നത് എളുപ്പമാണെന്നതുമാണ് ഇതിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷം 7.7 ബില്യൺ യൂറോയുടെ അറ്റനഷ്ടം നേരിട്ട ബാങ്കിന്റെ 2025ലെ അറ്റാദായം 8.1 ബില്യൺ യൂറോയായി ഉയരാൻ ഈ അസാധാരണ മൂലധന നേട്ടങ്ങൾ കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+