Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിറ്റഴിച്ച് റഷ്യ; 20 വർഷത്തിനിടയിൽ ആദ്യം.. സ്വർണശേഖരത്തിൽ വലിയ ഇടിവ്

ലോകത്തെ പ്രധാന കേന്ദ്രബാങ്കുകളെല്ലാം സ്വർണം വാങ്ങിക്കൂട്ടുമ്പോൾ സ്വർണം വലിയ തോതിൽ വിറ്റഴിച്ച് റഷ്യ. ഈ വർഷത്തിൻ്റെ ആദ്യ പാദത്തിൽ 44 ടണ്‍ സ്വർണമാണ് റഷ്യ വിറ്റത്. ഇതോടെ അവരുടെ ആകെ സ്വർണ ശേഖരം 1.4 മില്യണ്‍ ഔണ്‍സ് ആയി കുറഞ്ഞു (43.5 ടണ്‍).

ജുലൈ ആദ്യവാരം റഷ്യയുടെ ആകെ സ്വർണ ശേഖരം 73.4 മില്യണ്‍ ട്രോയ് ഔണ്‍സ് ആയിരുന്നു (2,282 ടണ്‍). ഏകദേശം 299 ബില്യണ്‍ ഡോളർ മൂല്യം വരുമിത്. ഭൂരിഭാഗം സ്വർണവും റഷ്യൻ ബാങ്കുകൾക്ക് തന്നെ വിറ്റഴിക്കാനാണ് സാധ്യതയെന്നാണ് ഫ്രീഡം ഗ്ലോബൽ അനലിസ്റ്റ് വ്ളാഡിമിർ ചെർണോവ് പറയുന്നത്.

goldnews2-

മെയ് മാസത്തിൽ 747 ബില്യണ്‍ ഡോളറായിരുന്നു റഷ്യയുടെ ആകെ സ്വർണശേഖര മൂല്യം. ജൂണിൽ ഇത് 720.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. അതേസമയം ഇക്കാലയളവിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. മെയ് അവസാനം 392.3 ബില്യൺ ഡോളറും ജൂണ്‍ അവസാനത്തോടെ 392.4ബില്യണ്‍ ഡോളറുമായിരുന്നു ഇത്.

നാടകീയമായ ഇടിവാണ് റഷ്യയുടെ സ്വർണശേഖരത്തിൽ ഉണ്ടായിരിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെയ് 1 ലെ കണക്ക് അനുസരിച്ച് റഷ്യയുടെ കരുതൽ ശേഖരത്തിൽ 73.9 ദശലക്ഷം ഔൺസ് സ്വർണമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വെറും ഒരു മാസം കൊണ്ട് സ200,000 ഔണ്‍സ് കുറഞ്ഞു. ഇതോടെ ഈ വർഷം ഇതുവരെയുള്ള കുറവ് 900,000 ഔണ്‍സ് ആയി ഉയർന്നു. മാത്രമല്ല 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലും എത്തി.

ഇനി മെട്രിക് ടണ്‍ അളവിൽ പരിശോധിച്ചാൽ ജനുവരിക്കും ഏപ്രിലിനും ഇടയിൽ ഏകദേശം 27.9 ടണ്‍ സ്വർണമാണ് റഷ്യ വിറ്റതെന്നാണ് വേൾഡ് ഗോൾഡ് കൌണ്‍സിൽ ഡാറ്റ പറയുന്നത്. 2002 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. നേരത്തേ 2002 ൽ മെയ് മാസത്തിൽ ഒറ്റയടിക്ക് 41.5 ടണ്‍ സ്വർണം റഷ്യ വിറ്റിരുന്നു. അതേസമയം കഴിഞ്ഞ 2 വർഷത്തിനിടയിൽ റഷ്യ ഉയർന്ന അളവിൽ സ്വർണം വാങ്ങിക്കൂട്ടി. പ്രതിവർഷം 100 ടണ്ണിലധികം സ്വർണം ഇക്കാലയളവിനിടയിൽ റഷ്യ വാങ്ങിയിരുന്നു. എന്നാൽ ഒരിക്കൽ പോലും 100,000 ഔണ്‍സിന് മുകളിലോ 3.1 ടണ്ണിന് മുകളിലോ സ്വർണം ഒറ്റ മാസം കൊണ്ട് വിൽക്കുന്ന അവസരങ്ങൾ ഉണ്ടായിട്ടില്ല.

നാഷണൽ വെൽത്ത് ഫണ്ട് ആസ്തികളുടെ വിൽപനയുമായി ബന്ധപ്പെട്ട സമാന്തര ഇടപാടുകളുമായി സന്തുലനം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് റഷ്യൻ കേന്ദ്രബാങ്ക് സ്വർണം വിറ്റ്കൂട്ടുന്നത്. ബജറ്റ് കമ്മി നികത്തുന്നതിനാണ് പ്രധാന വിൽപ്പന നടക്കുന്നത്. നേരത്തേ മാർച്ച് അവസാനത്തോടെ 4.6 ട്രില്യൺ റൂബിളായിരുന്നു റഷ്യയുടെ ബജറ്റ് കമ്മിറ്റി. ഈ വർഷത്തിൻഅറെ തുടക്കത്തിൽ തന്നെ എണ്ണ, വാതക വരുമാനത്തിൽ വലിയ ഇടിവാണ് റഷ്യ നേരിട്ടത്. ഈ സാഹചര്യത്തിലാണ് സ്വർണം റഷ്യ വിറ്റത്. അത്തരമൊരു നടപടി സ്വീകരിച്ചിരുന്നി്ലെങ്കിൽ ബജറ്റ് കമൻ്റി 5 ട്രില്യണ്‍ റൂബിളായി ഉയർന്നേനെ.വിദേശ കരുതൽ നിക്ഷേപം സുരക്ഷിതമാക്കുകയെന്നതായിരുന്നു സ്വർണം വിൽക്കാനുണ്ടായ മറ്റൊരു കാരണം.

യുക്രൈനെതിരെയുള്ള യുദ്ധം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്ത് സ്വർണ ആവശ്യകതയും കുതിച്ചുയർന്നു. കഴിഞ്ഞ വർഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം മാത്രം സ്വർണ ഇടപാടുകളിൽ 350 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. റൂബിളിൻ്റെ മൂല്യത്തകർച്ചയും സ്വർണ ഡിമാൻ്റിന് ആക്കം കൂട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+