Get Updates
Get notified of breaking news, exclusive insights, and must-see stories!

ജർമ്മനിയും സ്വർണ ശേഖരം വിൽക്കുമോ? ആവശ്യം ശക്തം..സ്വർണ വില കുറയുമോ?അറിയാം

സ്വർണ ശേഖരത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ജർമ്മനിയുടെ സെൻട്രൽ ബാങ്കായ ഡ്യൂഷെ ബുണ്ടസ്ബാങ്ക്. 3,350 ടൺ സ്വർണമാണ് അവരുടെ ശേഖരത്തിലുള്ളത്. അതായത് നിലവിലെ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ ( ട്രോയ് ഔൺസിന് 4,700 ഡോളർ-ഏകദേശം 4,140 യൂറോ) ആകെ മൂല്യം ഏകദേശം 440 ബില്യൺ യൂറോ. പ്രതിസന്ധികൾ കടുക്കുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രബാങ്കുകൾ തങ്ങളുടെ സ്വർണശേഖരം വിൽക്കുന്നുണ്ട്. റഷ്യയും തുർക്കിയുമെല്ലാം അടുത്തിടെ വലിയ തോതിൽ സ്വർണം വിറ്റിരുന്നു. ജർമ്മനിയും സമാനരീതിയിൽ സ്വർണ വിൽപ്പനയിലേക്ക് കടക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പ്രതിസന്ധികളിൽ ഒരു "വലിയ സമ്പാദ്യ നിധി" പോലെ ഈ സ്വർണ ശേഖരം ഉപയോഗിക്കുന്നത് ജർമ്മനിയും പരിഗണിക്കണമെന്ന് പറയുകയാണ് ജർമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് റിസർച്ച് പ്രസിഡന്റ് മാർസൽ ഫ്രറ്റ്ഷ്ചർ.. സ്വർണശേഖരം വിറ്റ് ലഭിക്കുന്ന പണം വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ജർമ്മനിയുടെ ഈ സ്വർണ്ണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? അതിന്റെ മുഴുവൻ ശേഖരവും ഫ്രാങ്ക്ഫർട്ടിലല്ല. മൊത്തം ശേഖരത്തിന്റെ ഏകദേശം മൂന്നിലൊന്നായ 1,236 ടണും ന്യൂയോർക്കിലെ ഫെഡറൽ റിസർവിലും, 404 ടൺ ലണ്ടനിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെങ്കിലും, ഉടമസ്ഥാവകാശവും നിയന്ത്രണവും ബുണ്ടസ്ബാങ്കിനാണ്. രണ്ടാം ലോകമഹായുദ്ധശേഷം പതിറ്റാണ്ടുകൾക്ക് മുൻപാണ് ഈ വിദേശശേഖരണ സംവിധാനം ആരംഭിച്ചത്.

gold-17

ആ കാലഘട്ടത്തിൽ, ജർമ്മനിക്ക് വലിയ വ്യാപാര മിച്ചമുണ്ടായിരുന്നു. കറൻസികളെ യുഎസ് ഡോളറുമായി ഒരു നിശ്ചിത നിരക്കിൽ ബന്ധിപ്പിച്ചിരുന്ന ബ്രെട്ടൺ വുഡ്സ് സമ്പ്രദായമനുസരിച്ച് ഈ മിച്ചം സ്വർണ്ണമാക്കി മാറ്റി. 1970 കളുടെ തുടക്കത്തിൽ ഈ സമ്പ്രദായം അവസാനിച്ചപ്പോഴും, സ്വർണം വിദേശത്ത് തന്നെ സൂക്ഷിച്ചു. യൂറോ ഉപയോഗിക്കുന്ന രാജ്യങ്ങളായതുകൊണ്ട് 2017-ൽ ബുണ്ടസ്ബാങ്ക് പാരീസിലെ ബാങ്ക് ഡി ഫ്രാൻസിൽ നിന്ന് 374 ടൺ സ്വർണം തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ, ഭൂരിഭാഗം വിദേശ സ്വർണ ശേഖരവും ഇപ്പോഴും ന്യൂയോർക്കിൽ തന്നെയാണ്. സ്വർണം പൂർണമായി തിരികെ കൊണ്ടുവരണം എന്ന ചർച്ച നിലവിൽ ജർമ്മനിയിൽ ശക്തമായിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ അമേരിക്കയിലുള്ള വിശ്വാസം കുറഞ്ഞെന്നാണ് വിദഗ്ധർ പറയുന്നത്. ജർമ്മനിയുടെ സ്വർണ്ണം തിരികെ വീട്ടിലെത്തിക്കാൻ ഇത് ശരിയായ സമയമാണെന്ന് ഇവർ വിശ്വസിക്കുന്നു.

2026 മാർച്ചിൽ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (AfD) എന്ന പാർട്ടി ജർമ്മനിയുടെ എല്ലാ സ്വർണ ശേഖരങ്ങളും രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബുണ്ടസ്താഗിൽ ഒരു പ്രമേയം സമർപ്പിച്ചിരുന്നു. ജർമ്മനി യൂറോ മേഖല വിട്ടാൽ പുതിയ ദേശീയ കറൻസിയെ പിന്തുണയ്ക്കാൻ സ്വർണം ഉപയോഗിക്കാമെന്നും പാർട്ടി നിർദ്ദേശിച്ചു. അതേസമയം ന്യൂയോർക്കിൽ സ്വർണ്ണം സൂക്ഷിക്കുന്നത് ജർമ്മനിക്ക് കൂടുതൽ വഴക്കം നൽകുമെന്നാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമ്മനിയിലെ ഫിലിപ്പ് റോട്ട്വിൽ പറയുന്നത്. സ്വർണ്ണം ന്യൂയോർക്കിലെ നിലവറകളിൽ സുരക്ഷിതമാണെന്ന് ഇദ്ദേഹം പറയുന്നു.

ലെഫ്റ്റ് പാർട്ടിയിലെ ഡോറിസ് അചെൽവില്ലം വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. കരുതൽ ശേഖരത്തിന്റെ ഒരു ഭാഗം വിറ്റഴിക്കാൻ കഴിയുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഈ പ്രമേയം ഇപ്പോൾ ധനകാര്യ സമിതിയുടെ പരിഗണനയിലാണ്.

ഇതുവരെ സ്വർണ്ണ ശേഖരം വിൽക്കാനുള്ള താൽപ്പര്യം ബുണ്ടസ്ബാങ്ക് പ്രകടിപ്പിച്ചിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ദീർഘകാല വിശ്വാസം നിലനിർത്തുന്നതിൽ സ്വർണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ജർമ്മനിയുടെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഫെഡറൽ റിസർവിൽ വിശ്വാസമുണ്ടെന്നും ബുണ്ടസ്ബാങ്ക് വ്യക്തമാക്കിക്കഴിഞ്ഞു, അതേസമയം സാമ്പത്തിക സമ്മർദ്ദം വർദ്ധിച്ചുവരുന്ന ഈ സമയത്ത് ഈ സാധ്യത പൂർണ്ണമായി തള്ളിക്കളയുന്നത് യുക്തിപരമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സ്വർണ വില കുറയുമോ

ജർമ്മൻ കേന്ദ്രബാങ്ക് തങ്ങളുടെ സ്വർണ ശേഖരത്തിന്റെ ഒരു ചെറിയ ഭാഗം വിറ്റാൽ സ്വർണ വിലയ്ക്ക് താത്കാലികമായി കുറവ് വരാൻ സാധ്യതയുണ്ട്, കാരണം മാർക്കറ്റിലെ സപ്ലൈ വർധിക്കുകയും അത് സെൻട്രൽ ബാങ്ക് സെല്ലിങ് ആയി കാണപ്പെടുകയും ചെയ്യും. എന്നാൽ ജർമ്മനിയുടെ ഏകദേശം 3,350 ടൺ വരുന്ന വലിയ ശേഖരത്തിൽ നിന്ന് "കുറച്ച്" മാത്രം വിറ്റാൽ അത് വലിയ വിലയിടിവ് ഉണ്ടാക്കില്ല, കാരണം നിലവിൽ ചൈന, ഇന്ത്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ പല സെൻട്രൽ ബാങ്കുകളും സ്വർണം വാങ്ങുന്നത് തുടരുകയാണ്. ചരിത്രപരമായി വലിയ സെൻട്രൽ ബാങ്ക് വിൽപ്പനകൾ വില കുറയ്ക്കാൻ കാരണമായിട്ടുണ്ടെങ്കിലും, ഇപ്പോഴത്തെ ഉയർന്ന ഡിമാൻഡും സ്വർണത്തിന്റെ സുരക്ഷാ ആസ്തി സ്വഭാവവും കാരണം ചെറിയ വിൽപ്പനയുടെ പ്രത്യാഘാതം പരിമിതമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+