ഓവുചാല്‍ നിര്‍മിക്കുന്നതിനിടെ സ്വര്‍ണക്കൂമ്പാരം; നിധി കിട്ടിയത് തൊഴിലാളികള്‍ക്ക്, പിന്നീട് നടന്നത്

യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലെ നിര്‍മാണ തൊഴിലാളികള്‍ക്ക് ലഭിച്ച സ്വര്‍ണ ശേഖരത്തിന്റെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഓവുചാല്‍ നിര്‍മിക്കുന്നതിന് മണ്ണ് നീക്കുകയായിരുന്നു തൊഴിലാളികള്‍. ഈ വേളയിലാണ് മണ്ണില്‍ കുഴഞ്ഞ നിലയില്‍ ചില കോയിനുകള്‍ കണ്ടത്. ഒന്നുകൂടി മണ്ണ് നീക്കിയപ്പോള്‍ ചാക്കില്‍ നിറയെ സ്വര്‍ണം. കട്ടികളും കോയിനുകളുമാണ് കണ്ടെത്തിയത്.

സ്വര്‍ണം ചാഞ്ചാടി മുന്നോട്ട്; പവന് ഒരു ലക്ഷത്തില്‍ താഴേക്ക് വരുമെന്ന പ്രതീക്ഷ വേണ്ട, ഇന്നത്തെ പവന്‍ വില
സ്വര്‍ണം ചാഞ്ചാടി മുന്നോട്ട്; പവന് ഒരു ലക്ഷത്തില്‍ താഴേക്ക് വരുമെന്ന പ്രതീക്ഷ വേണ്ട, ഇന്നത്തെ പവന്‍ വില

സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് ഈ സംഭവം വലിയ വാര്‍ത്തയാകുന്നത്. 10.4 മില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് സ്വര്‍ണം. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിന് അടുത്തുള്ള സിന്റ് ഗില്ലിസ് ദെന്‍ദര്‍മോണ്ടിയിലാണ് സംഭവം. പോലീസ് പ്രദേശം വളഞ്ഞ് എല്ലാ സ്വര്‍ണം പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ചു. തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്ന 18കാരന്‍ കോബി ആണ് ആദ്യം സ്വര്‍ണം കണ്ടത്.

gold bar found in Belgium

(Photo Courtesy - Lokale Politie Dendermonde/Facebook)

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മദ്യശാല ആയിരുന്നു ഇവിടെ. കെട്ടിടം പൊളിച്ചുനീക്കി ഓവുചാല്‍ നിര്‍മിക്കുകയായിരുന്നു തൊഴിലാളികള്‍. ഇതിന് വേണ്ടിയാണ് മണ്ണ് എടുത്തത്. ആദ്യം യൂറോ കോയിന്‍ ആണെന്നാണ് കരുതിയത്. പിന്നീടാണ് കൂടുതല്‍ സ്വര്‍ണം കണ്ടത്. എല്ലാവരും ഞെട്ടിപ്പോയി. കരാറുകാരന്‍ വന്ന് പരിശോധിച്ചു. ശേഷം പോലീസിനെ അറിയിച്ചു എന്ന് തൊഴിലാളികള്‍ വിശദീകരിച്ചു.

ബെംഗളൂരു എത്തുക രാവിലെ 6.25ന്; വന്ദേഭാരത് പോലെ ആലപ്പുഴ ആഡംബര ബസ്, റൂട്ട്, സമയം അറിയാം
ബെംഗളൂരു എത്തുക രാവിലെ 6.25ന്; വന്ദേഭാരത് പോലെ ആലപ്പുഴ ആഡംബര ബസ്, റൂട്ട്, സമയം അറിയാം

ബെല്‍ജിയം നിയമം അനുസരിച്ച് ഇത്തരത്തില്‍ ലഭിക്കുന്ന സ്വര്‍ണം വേഗത്തില്‍ സ്വന്തമാക്കാന്‍ സാധിക്കില്ല. ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. യഥാര്‍ഥ ഉടമയെ കണ്ടെത്തുന്നത് വരെ സൂക്ഷിച്ചുവയ്ക്കും. ഇതിന് വേണ്ടി അഞ്ച് വര്‍ഷം വരെ കാത്തിരിക്കും. ഒന്നിലധികം അവകാശികള്‍ രംഗത്തുവന്നാല്‍ കോടതി നടപടികളിലേക്ക് കടക്കും. ബിബിസി, ഗാര്‍ഡിയന്‍, ഫോക്‌സ് ന്യൂസ് എന്നീ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

നിധി ശേഖരം കണ്ടെത്തിയവര്‍ക്ക് ഒരു നിശ്ചിത വിഹിതം കിട്ടിയേക്കുമെന്ന് കോബി പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ ഈ കെട്ടിടം ഒരു സന്നദ്ധ സംഘടനയുടേതാണ്. ഫ്‌ളെമിഷ് കമ്യൂണിറ്റിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച സംഘടനയാണിത്. സംഘടനയക്ക് ഈ സ്വര്‍ണം കിട്ടുമെന്നാണ് കരുതുന്നത്. അതേസമയം, ഈ കെട്ടിടത്തിന്റെ പഴയ ഉടമകള്‍ അവകാശം ചോദിച്ചുവന്നേക്കാം. തൊഴിലാളികളും രംഗത്തുണ്ട്. ഒരുപക്ഷേ, വിഷയം കോടതി കയറിയേക്കും.

'ഹിന്ദുക്കളില്‍ പോലും ഭയമുണ്ട്...' മനംമടുത്താണ് ബിജെപി വിട്ടത്, തുറന്നു പറഞ്ഞത് നടന്‍ ദേവന്‍
'ഹിന്ദുക്കളില്‍ പോലും ഭയമുണ്ട്...' മനംമടുത്താണ് ബിജെപി വിട്ടത്, തുറന്നു പറഞ്ഞത് നടന്‍ ദേവന്‍

അതേസമയം, ഇനിയും സ്വര്‍ണമുണ്ടെന്ന് കരുതി നിരവധി പേര്‍ വരാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം മനസിലാക്കി പോലീസ് വിശദമായ പരിശോധന നടത്തി ഇനി സ്വര്‍ണമില്ലെന്ന് ഉറപ്പിച്ചു. ആരും സ്വര്‍ണം എടുക്കാന്‍ വരേണ്ടതില്ലെന്നും പരസ്യപ്പെടുത്തി. നിര്‍മാണം നടക്കുന്ന സ്ഥലമായതിനാല്‍ കൂടുതല്‍ പേര്‍ വരുന്നത് അപകടം വരുത്തിവെക്കുമെന്ന മുന്നറിയിപ്പ് പോലീസ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+