Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം

വാഷിങ്ടണ്‍: ലോക വിപണിയിലേക്ക് സ്വര്‍ണം കൂടുതല്‍ എത്താന്‍ വഴിയൊരുങ്ങി. വെനസ്വേലയുടെ സ്വര്‍ണം ഉള്‍പ്പെടെയുള്ള ഖനന ധാതുക്കള്‍ക്ക് എതിരായ ഉപരോധം അമേരിക്ക പിന്‍വലിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളില്‍ ഒന്നാണ് വെനസ്വേല. ഭക്ഷ്യവസ്തുക്കളും മറ്റും ലഭിക്കാന്‍ വരെ സ്വര്‍ണം വില്‍ക്കുന്ന രാജ്യമാണിത്. അമേരിക്കന്‍ ഉപരോധമായിരുന്നു എല്ലാത്തിനും തടസം. ഇപ്പോള്‍ തടസം നീങ്ങിയിരിക്കുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യവും വെനസ്വേലയാണ്. ഇവിടെ വര്‍ഷങ്ങളായി അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുകയായിരുന്നു. സര്‍ക്കാരിനെ അട്ടിമറിച്ച ശേഷമാണ് അമേരിക്ക ഇപ്പോള്‍ ഇളവുകള്‍ നല്‍കുന്നത്. ഇനി വെനസ്വേലയുടെ സ്വര്‍ണം കൂടുതല്‍ വിപണിയിലേക്ക് എത്തുമെന്ന് ഉറപ്പായി. നിരവധി അമേരിക്കന്‍ കമ്പനികള്‍ ഇതിന് തയ്യാറായി കഴിഞ്ഞു. പക്ഷേ, ഒരു തടസമുണ്ട്.

gold venezuela exempt from us sanction-

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വിഭവമുള്ള രാജ്യങ്ങളില്‍ ഒന്നാണ് വെനസ്വേല. ഇവര്‍ക്ക് അടിസ്ഥാന സൗകര്യത്തിന്റെ അഭാവമാണ് ഖനനം അസാധ്യമാക്കുന്നത്. കൂടാതെ അമേരിക്കയുടെ ഉപരോധവും. ഇപ്പോള്‍ അമേരിക്ക ഉപരോധം നീക്കിയതിനാല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് വെനസ്വേലയുടെ വിഭവങ്ങള്‍ വാങ്ങാന്‍ സാധിക്കും. വെനസ്വേലയുടെ സ്വര്‍ണം ഇനി കൂടുതലായി വിപണിയില്‍ എത്തുമെന്ന് ചുരുക്കം.

വെനസ്വേലയുടെ ഇടക്കാല നേതാവായി പ്രവര്‍ത്തിക്കുന്നത് ദെല്‍സി റോദ്രിഗസ് ആണ്. പുതിയ ഭരണകൂടവുമായി സൗഹൃദം സ്ഥാപിക്കുകയാണ് അമേരിക്ക. സ്വര്‍ണത്തിന് പുറമെ ഡയമണ്ട്, ബോക്‌സൈറ്റ്, കോള്‍ട്ടണ്‍ ഉള്‍പ്പെടെയുള്ള അപൂര്‍വ ധാതുക്കള്‍ എന്നിവയെല്ലാം വെനസ്വേലയിലുണ്ട്. ഹൈടെക് ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ പ്രധാനമാണ് കോള്‍ട്ടന്‍.

വെനസ്വേലയിലെ സ്വര്‍ണം ഇവിടെയാണ്

തെക്കന്‍ വെനസ്വേലയിലെ ഒറിനോക്കോ മൈനിങ് ആര്‍ക്കിലാണ് കൂടുതല്‍ സ്വര്‍ണമുള്ളത്. ഇവിടെ വന്‍തോതില്‍ എണ്ണ നിക്ഷേപവുമുണ്ട്. 112000 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള മേഖലയാണിത്. എന്നാല്‍ ഇവിടെ ഖനനം അത്ര എളുപ്പമല്ല. ശക്തരായ സായുധ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണിത്. ഇവിരെ അനുനയിപ്പിച്ചോ കീഴ്‌പ്പെടുത്തിയോ വേണം ഖനനം നടത്താനും കയറ്റുമതി ചെയ്യാനും.

വെനസ്വേലന്‍ സര്‍ക്കാരിന്റെ സ്വര്‍ണ ഖനന കമ്പനിയാണ് മിനര്‍വന്‍. ഇവര്‍ക്കെതിരായ ഉപോധവും അമേരിക്ക നീക്കി. കേന്ദ്ര ബാങ്ക് മുഖേനയാണ് വെനസ്വേല സ്വര്‍ണം മറ്റു രാജ്യങ്ങള്‍ക്ക് വിറ്റിരുന്നത്. കൂടുതല്‍ വാങ്ങുന്നത് യുഎഇയും തുര്‍ക്കിയുമാണ്. ഉപരോധം പിന്‍വലിച്ചത് രണ്ട് രാജ്യങ്ങള്‍ക്കും നേട്ടമാകും. മാത്രമല്ല, കൂടുതല്‍ രാജ്യങ്ങള്‍ വെനസ്വേലയിലേക്ക് സ്വര്‍ണം തേടി എത്തിയേക്കും.

എണ്ണ മേഖലയ്ക്ക് ഏറെ കാലമായി ഉപരോധം നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണം വിറ്റാണ് വെനസ്വേല പലപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. സ്വര്‍ണം വിറ്റ് വിദേശ നാണ്യം നേടി ചരക്കുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു വെനസ്വേല. വലിയ തോതിലുള്ള അനധികൃത ഖനനം നടക്കുന്നതും വെനസ്വേലന്‍ ഭരണകൂടം നേരിടുന്ന വെല്ലുവിളിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+