പൂന്തോട്ടത്തിൽ കുഴിച്ചപ്പോൾ വീട്ടുകാരന് കിട്ടിയത് 6.72 കോടിയുടെ സ്വർണം; സർക്കാരിന് വേണ്ടെന്ന്
ഒരു പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ വില 87,000ത്തോളമാണ്. അതായത് ഒരു തരി പൊന്ന് കിട്ടിയാൽ തന്നെ വലിയ തുക കൈയ്യിൽ വരുമെന്ന് താരം. അങ്ങനെ ഉള്ളപ്പോഴാണ് സ്വന്തം പൂന്തോട്ടത്തിൽ നിന്ന് ഒരാൾക്ക് 6.72 കോടി മൂല്യമുള്ള സ്വർണം ലഭിച്ചത്. സംഭവം പക്ഷെ ഇവിടെയൊന്നുമല്ല, അങ്ങ് ഫ്രാൻസിലാണ്. നീന്തൽക്കുളത്തിനായി കുഴിക്കുന്നതിനിടെയാണ് സ്വർണ്ണം കണ്ടെത്തിയത്.
മെയ് മാസത്തിൽ തന്റെ പൂന്തോട്ടത്തിൽ നീന്തൽക്കുളം നിർമ്മിക്കാൻ കുഴിക്കുന്നതിനിടെയാണ് ഫ്രഞ്ച് പൗരൻ ഈ വിലയേറിയ നിധി കണ്ടെത്തിയത്. പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് 800,000 ഡോളർ വിലമതിക്കുന്ന സ്വർണ്ണ ശേഖരമാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗുകളിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ അഞ്ച് സ്വർണ്ണക്കട്ടികളും നിരവധി നാണയങ്ങളുമാണ് ഉണ്ടായിരുന്നത്.

കണ്ടെത്തിയ സ്വർണ്ണം നിയമപരമായി സമ്പാദിച്ചതാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.15 അല്ലെങ്കിൽ 20 വർഷം മുമ്പ് ഒരു പ്രാദേശിക റിഫൈനറയിൽ സംസ്കരിച്ചതാണെന്നും ഇവർ പറഞ്ഞു. പൂന്തോട്ടത്തിന്റെ മുൻ ഉടമ ഇപ്പോൾ ജീവിച്ചിരിപ്പില്ലത്രേ. അതുകൊണ്ട് സ്വർണത്തിന്റെ ഉറവിടം കണ്ടെത്തുക എളുപ്പമായിരിക്കില്ല. അതേസമയം പുരാസ്തു ഗവേഷണ ഭൂമിയിൽ നിന്ന് അല്ല സ്വർണം കണ്ടെത്തിയതെന്നതിനാൽ സ്വർണം സൂക്ഷിക്കാനുള്ള അനുമതി അധികൃതർ ഇദ്ദേഹത്തിന് നൽകിയത്രേ.
സ്വന്തം ഭൂമിയിൽനിന്ന് സാധാരണക്കാർക്ക് സ്വർണം ലഭിക്കുന്ന വാർത്തകൾ അസാധാരണമല്ല. ഈ വർഷം ആദ്യം ഫ്രാൻസിലെ ഓവെർഗ്നെ-റോൺ-ആൽപ്സ് മേഖലയിൽ നിന്നുള്ള 52 വയസ്സുകാരനായ കർഷകൻ മൈക്കിൾ ഡ്യുപോണ്ട് ഇത്തരത്തിൽ സ്വർണ ഖനി കണ്ടെത്തിയിരുന്നു. ഏകദേശം 150 ടൺ ശുദ്ധമായ സ്വർണം ഈ ഖനിയിലുണ്ടെന്നാണ് കണക്കാക്കുന്നത്.ഏപ്രിൽ മാസത്തിൽ ഫോക്സ് 59 റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇതിന് ഏകദേശം 4 ബില്യൺ യൂറോ മൂല്യം വരും. തന്റെ വയലിലെ ചെളിയിൽ ഒരു തിളക്കം കണ്ട് കുഴിച്ച് നോക്കിയപ്പോഴാണ് വാൽനട്ട് വലുപ്പത്തിലുള്ള സ്വർണ്ണക്കട്ടികൾ അദ്ദേഹം കണ്ടെത്തിയത്.
ഫ്രഞ്ച് നിയമപ്രകാരം, സ്വകാര്യഭൂമിയിലെ എല്ലാ ധാതു വിഭവങ്ങളും സർക്കാരിന്റെ ഉടമസ്ഥതയിലാണ്. അതിനാൽ, ഡ്യുപോണ്ടിന് മൊത്തം മൂല്യത്തിന്റെ ഏകദേശം 0.5% മാത്രമാണ് ലഭിക്കാൻ അർഹതയുള്ളത്. നികാസ് ഡ്യൂപോണ്ടിന്റെ ജീവിതം ഈ കണ്ടെത്തലോടെ അടിമുടി മാറി. ഒരുകാലത്ത് ശാന്തമായിരുന്ന അദ്ദേഹത്തിന്റെ ഫാം ഇന്ന് മാധ്യമപ്രവർത്തകർ, അഭിഭാഷകർ, മറ്റ് സന്ദർശകർ എന്നിവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications