കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുവർണാവസരം... ഇന്ത്യയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി മോദി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗോള ബിസിനസ് സമൂഹത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോർപ്പറേറ്റ് നികുതി കുറച്ച കേന്ദ്രസർക്കാർ നടപടിയോടെ ഇന്ത്യയിൽ തുറന്നിട്ടുള്ളത് സുവർണാവസരമാണ്. ബിസിനസിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന വാഗ്ദാനങ്ങളും മോദി ന്യൂയോർക്കിലെ ബ്ലൂംബെർഗ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ മോദി മുന്നോട്ടുവച്ചു. ഇന്ത്യയ്ക്കൊപ്പം പങ്കാളികളാവാനുള്ള മികച്ച അവസരമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരട് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസ്: ബാങ്ക് അക്കൌണ്ടുകൾ മരവിച്ചിച്ചു, നഷ്ടപരിഹാരം..മരട് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസ്: ബാങ്ക് അക്കൌണ്ടുകൾ മരവിച്ചിച്ചു, നഷ്ടപരിഹാരം..

വലിയ വിപണിയുള്ള സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപിക്കണമെങ്കിൽ നിങ്ങൾ ഇന്ത്യയിലേക്ക് വരൂ. കൃത്യതയുള്ള വിപണിയിൽ നിക്ഷേപിക്കണമെങ്കിൽ ഇന്ത്യയിലേക്ക് വരൂ. എന്നാണ് മോദിയുടെ ആഹ്വാനം. ആഗോളതലത്തിൽ കോർപ്പറേറ്റുകളെ അഭിസംബോധന ചെയ്തുു സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യങ്ങൾ പരാമർശിച്ചത്. രാജ്യം അടിസ്ഥാന വികസനത്തിന് വേണ്ടി നിക്ഷേപം നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

modius1-15694

ഒരാഴ്ച നീളുന്ന യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് കേന്ദ്രസർക്കാർ കോർപ്പറേറ്റ് നികുതി 35 ശതമാനത്തിൽ നിന്ന് 25.17 ശതമാനമാക്കി കുറച്ചത്. ഇന്തോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 5 ട്രില്യൺ ഡോളറുള്ള സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് മോദി പറയുന്നത്. അടുത്ത അഞ്ച് വർഷത്തിൽ ഒരു ട്രില്യൺ ഡോളർ കൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കുമെന്നും ഇത് കമ്പനികളെ ഇന്ത്യയിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യം, രാഷ്ട്രീയ സുസ്ഥിരത എന്നിവ ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ പ്രതിരോധ രംഗത്തേക്ക് നിക്ഷേപകരെ ക്ഷണിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ പ്രതിരോധ വ്യവസായം എന്നെത്തേക്കാളും തുറന്ന് കിടക്കുകയാണെന്നും ചൂണ്ടിക്കാണിക്കുന്നു. ബിസിനസ് രംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി സർക്കാർ 50 ഓളം നിയമങ്ങളാണ് റദ്ദാക്കിയത്. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതൽ പരിഷ്കരണങ്ങൾ ഉണ്ടാകുമെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. പുതിയ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, ലൈൻ വൈദ്യുതീകരണം, റോഡ് നിർമാണം എന്നിവയയ്ക്കാണഅ 100 ലക്ഷം കോടിയുടെ നിക്ഷേപത്തിനാണ് ഇന്ത്യയുടെ നീക്കങ്ങൾ. അടിസ്ഥാന വികസനത്തിനാണ് പ്രാധാന്യമെന്നും മോദി കൂട്ടിച്ചേർക്കുന്നു.

English summary
Golden opportunity for investment in India after corporate tax cut: PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X