കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണമീനിനൊരു ശസ്ത്രക്രിയ

Google Oneindia Malayalam News

ഓസ്‌ട്രേലിയ : മീനുകള്‍ക്കും ശസ്ത്രക്രിയയോ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ...അസുഖം വന്നാല്‍ ചികിത്സിക്കണം. അത് മനുഷ്യനായാലും മീനായാലും. മുഖത്ത് ട്യൂമര്‍ ബാധിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ ജോര്‍ജ് എന്ന ഗോള്‍ഡ് ഫിഷിന് ശസ്ത്രക്രിയ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ ഒരു വെറ്റ്‌നറി ഹോസ്പിറ്റല്‍.

ട്യൂമര്‍ ബാധിച്ചതിനെത്തുടര്‍ന്ന് നീന്താനോ ഭക്ഷണം കഴിക്കാനോ പോലുമാകാതെ അവശനിലയിലാണ് പത്ത് വയസ്സ് പ്രായമുളള ജോര്‍ജിനെ ഉടമസ്ഥന്‍ മെല്‍ബണിലെ സ്മിത്ത് ആനിമല്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഡോ. ട്രിസ്റ്റണ്‍ റിച്ചിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അനസ്‌തേഷ്യ കൊടുത്തു മയക്കിയശേഷം 45 മിനിറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ പുറത്തെടുത്തു. തുടര്‍ന്ന് ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും നല്‍കി പ്രത്യേക പരിചരണവിഭാഗത്തിലാക്കി.

goldfish1

'' സാധാരണഗതിയില്‍ 30 വര്‍ഷമാണ് ഗോള്‍ഡ് ഫിഷുകള്‍ക്ക് ആയുസ്സ് കണക്കാക്കുന്നത്. ജോര്‍ജിനോട് ഉടമസ്ഥന് ഏറെ വാത്സല്യമുണ്ടായിരുന്നു. തന്റെ ഓമനയ്ക്ക് 20 വര്‍ഷം കൂടി ആയുസ്സ് നീട്ടിക്കിട്ടണമെന്ന അദ്ദേഹത്തിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോള്‍ ഗോള്‍ഡ് ഫിഷ് പരിപൂര്‍ണ ആരോഗ്യത്തില്‍ ഫിഷ് ടാങ്കില്‍ നീന്തുന്നുണ്ട് ''- ഡോ. റിച്ച് പറയുന്നു. 80 ഗ്രാമാണ് ജോര്‍ജിന്റെ ഭാരം.

English summary
A goldfish in Australia is recovering from surgery after a life-threatening tumour was removed from its brain in a "high-risk" operation. George's owner was given the choice between an operation or having the fish put to sleep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X