ദെയ്‌റയിലെ കാര്‍ പാര്‍ക്ക് വീണ്ടും തുറന്നു
ദുബായ്: ദുബായിലെ വാഹനയാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ദെയ്‌റയിലെ കാര്‍ പാര്‍ക്ക് വീണ്ടും തുറന്നു. അറ്റകുറ്റപണിയ്‌ക്കായ് ഫെബ്രുവരിയില്‍ അടച്ചിട്ട പാര്‍ക്ക് മാര്‍ച്ചില്‍ വീണ്ടും പൊതുജനങ്ങള്‍ക്ക് ഉപയോഗിയ്‌ക്കാം. കാര്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ് കാര്‍ പാര്‍ക്ക് വീണ്ടും തുറക്കുന്ന വാര്‍ത്ത
ഫെബ്രുവരി 2 നാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായി പാര്‍ക്ക് അടച്ച് പൂട്ടിയത്. ഫെബ്രുവരി 28 ന് പാര്‍ക്ക് വീണ്ടും തുറക്കുകയും ചെയ്‌തു. പാര്‍ക്കിന്‍രെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുളള അറ്റകുറ്റപ്പണികള്‍ നടന്ന് വരികയായിരുന്നു.

ദെയ്‌റയില്‍ രണ്ട് വലിയ കാര്‍ പാര്‍ക്കുകളാണുള്ളത്.പുതുക്കിപണിത കാര്‍ പാര്‍ക്കിന് തൊട്ടടുത്തായി പുതുതായി ഒരു കാര്‍ പാര്‍ക്ക് പണി കഴിപ്പിച്ചിരുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് കാര്‍ പാര്‍ക്ക് പുതുക്കി പണിയാന്‍ മുന്‍കൈ എടുത്തത്.
പഴയപാര്‍ക്ക് മെച്ചപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമായിരുന്നുവെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും പാര്‍ക്കിന്റെ വലുപ്പം കൂട്ടിയിട്ടില്ല. അതിനാല്‍ തന്നെ മുന്‍പ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്ന അത്രയും വാഹനങ്ങള്‍ മാതാമേ പുതുക്കി പണിഞ്ഞപ്പോഴും പാര്‍ക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളൂ.












Click it and Unblock the Notifications