Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ വാടക നിരക്ക് കുറഞ്ഞേക്കും

ദുബായ്: നാട്ടില്‍ ഒരു വീട് വയ്ക്കാനുള്ള പണം ദുബായില്‍ വാടക നല്‍കി താമസിയ്ക്കുന്നവരാണ് പ്രവാസികളില്‍ അധികവും. എന്നാല്‍ ആ അവസ്ഥയ്ക്ക് ചെറിയ ഒരു മാറ്റം ഉണ്ടാകാന്‍ പോകുന്നു . 2015 ല്‍ ദുബായ് ഉള്‍പ്പടെയുള്ള എമിറേറ്റുകള്‍ വാടക കുറയുമെന്നാണ് ആഗോള റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സികള്‍ പറയുന്നത് .

വാടക നിരക്കില്‍ പത്ത് ശതമാനത്തോളം കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ആഗോള തലത്തില്‍ എണ്ണവില കുത്തനെ ഇടിയുന്നതിന്റെ പ്രതിഫലം റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഉണ്ടാകും . അതിനാല്‍ തന്നെ വാടക ഉള്‍പ്പടെയുള്ളവയില്‍ കുറവ് സംഭവിയ്ക്കും .

Dubai

2014 വരെ യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖല കാര്യമായ നഷ്ടങ്ങള്‍ ഏല്‍ക്കാതെ സ്ഥിരത കൈവരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു . എന്നാല്‍ 2015 ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഈ സ്ഥിരത കൈവരിയ്ക്കാനാകില്ലെന്നാണ് സൂചന . വാടക ഇനത്തില്‍ കുറവുണ്ടാകുന്നതോടെ തന്നെ പ്രവാസികളുടെ സമ്പാദ്യത്തിലും വര്‍ധനവ് ഉണ്ടായേക്കും . ജെജഎല്‍ സിഇഒ അലന്‍ റോബര്‍ട്ട്‌സണ്‍ ആണ് ഇത്തരമൊരു അവലോകനം നടത്തിയത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+