ഇന്ത്യന്‍ യാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത; കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം, അറിയേണ്ട കാര്യങ്ങള്‍
ലണ്ടന്‍: നവംബര്‍ 22 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള അംഗീകൃത കോവിഡ്-19 വാക്സിനുകളുടെ പട്ടികയില്‍ ഇന്ത്യയുടെ കോവാക്സിന്‍ ഉള്‍പ്പെടുത്തുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. ഇതോട നവംബര്‍ 22ന് ശേഷം ബ്രിട്ടനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീനിന്റെ ആവശ്യമില്ല.
ഇന്ത്യയിലെ ഭാരത് ബയോടെക് തദ്ദേശീമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടന്റെ നീക്കം.

ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡ്-ആസ്ട്രാസെനെക്കയുടെ കൊവിഡ്-19 വാക്സിനായ കോവിഷീല്‍ഡ് കഴിഞ്ഞ മാസം യുകെയുടെ അംഗീകൃത പട്ടികയില്‍ ചേര്‍ത്തിരുന്നു. കൊവാക്‌സിന് അംഗീകാരം നല്‍കിയ വിവരം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ് ആണ് അറിയിച്ചത്. യുകെയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. നവംബര്‍ 22 മുതല്‍, കൊവാക്‌സിന്‍ ഉള്‍പ്പെടെയുള്ള അടിയന്തര ഉപയോഗ പട്ടികയില്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ട്വീറ്റ് ചെയ്തു.
നവംബര്‍ 22 ന് പുലര്‍ച്ചെ 4 മണി മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. കൊവാക്‌സിനെ കൂടാതെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിലുള്ള ചൈനയുടെ സിനോവാക്, സിനോഫാം വാക്‌സിനുകളും യുകെ അംഗീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് ഈ തീരുമാനം പ്രയോജനം ചെയ്യും












Click it and Unblock the Notifications