ഒടുവില്‍ തലയോട്ടി മുറിച്ചെടുത്ത് വയറ്റില്‍ സൂക്ഷിച്ചു; ദുബായില്‍ 27കാരന് പുതുജീവന്‍
ദുബായ്: മസ്തിഷ്‌കാഘാതം സംഭവിച്ച 27കാരന് ഏഴ് മാസത്തെ ആശുപത്രിവാസത്തിന് ശേഷം പുതുജീവന്‍. അപൂര്‍വ ശസ്ത്രക്രിയയിലൂടെ ആണ് പാകിസ്താന്‍ സ്വദേശി ആയ നദീം ഖാന് ആസ്റ്റര്‍ ആശുപത്രിയിലെ ചികിത്സയില്‍ കൂടി പുതുജീവന്‍ ലഭിച്ചത്. തലച്ചോറിന് അതീവ ഗുരുതരമായി ക്ഷതമേറ്റ നദീമിന്റെ തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് വയറ്റിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു.2021 നവംബറില്‍ ആയിരുന്നു നിര്‍മാണ തൊഴിലാളിയായ നദീമിനെ സുഹൃത്തുക്കള്‍ അല്‍ ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. ശൗചാലയത്തില്‍ ബോധരഹിതനായി കിടക്കുക ആയിരുന്നു നദീം.
'ഞങ്ങള്‍ ഭയന്ന് അവനെ താഴെയിറക്കി ഒരു ടാക്‌സിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ, ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങി, വായില്‍ നുര വരാന്‍ തുടങ്ങി, ശരീരം തടിച്ചു,' അദ്ദേഹത്തിന്റെ സുഹൃത്ത് ആ ദിവസം ഓര്‍ത്ത് എടുത്തു.മസ്തിഷ്‌കാഘാതം സംഭവിച്ചതായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.ആസ്റ്റര്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും ഖാന്‍ വളരെ അത്യാഹിത വിഭാഗത്തില്‍, മെഡിക്കല്‍ സംഘം ഖാനെ അഡ്മിറ്റ് ചെയ്തു. നിരവധി പരിശോധനകള്‍ നടത്തി.തുടര്‍ന്ന് അപൂര്‍വ ശസ്ത്രക്രിയയ്ക്കും നീണ്ട ഏഴ് മാസത്തെ ചികിത്സയ്ക്കും ശേഷമാണ് നദീം ആശുപത്രി വിട്ടത്.

ആസ്റ്റര്‍ ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. ചെല്ലദുരൈ ഹരിഹരന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. മുറിച്ചെടുത്ത തലയോട്ടിയുടെ ഭാഗം പുറത്ത് സൂക്ഷിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് വയറിനുള്ളില്‍ മുറിച്ചെടുത്ത തലയോട്ടി സൂക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് തലയോട്ടി വയറ്റിനുള്ളില്‍ നിന്ന് എടുത്ത് വെച്ചുപിടിപ്പിക്കുമെന്ന് ചെല്ലദുരൈ പറഞ്ഞു.
മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് നദീമിന്റെ വലതു ഭാഗം തളര്‍ന്നു, ചികിത്സയെത്തുടര്‍ന്ന് ഓര്‍മ്മ ശക്തിയും സംസാര ശേഷിയും തിരികെ ലഭിച്ചുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നദീമിനെ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക് തിരികെ അയച്ചു.ഖാന്റെ ജീവന്‍ രക്ഷിച്ചതിന് ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് ഖാന്റെ കുടുംബം നന്ദി പറഞ്ഞു.
എന്തൊരു രസമാണ്..നോക്കിയാല്‍ പിന്നെ കണ്ണെടുക്കില്ല...സത്യം....! ട്രെന്റി ലുക്കില്‍ നമിത പ്രമോദ്
ഖാന്‍ സുരക്ഷിതനായി വീട്ടിലെത്തിയെന്ന് ദുബായില്‍ ജോലി ചെയ്യുന്ന ഖാന്റെ സഹോദരന്‍ പറഞ്ഞു. ഞങ്ങള്‍ അവനെ ഓര്‍ത്ത് വിഷമിച്ചു. അദ്ദേഹത്തിന് ഇപ്പോള്‍ സംസാരിക്കാനും ഓര്‍ക്കാനും കഴിയുമെന്നും ശരീരത്തിന്റെ വലതുവശം ചലിപ്പിക്കുന്നതിന് പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫിസിയോതെറാപ്പിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം ക്രമേണ മെച്ചപ്പെടുമെന്ന് തങ്ങള്‍ക്ക് ഇപ്പോള്‍ ഉറപ്പുണ്ടെന്നും ഇത്രയും ഉദാരമായി പിന്തുണച്ചതിന് എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും പാകിസ്ഥാന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരോടും ന്നദി ഉണ്ടെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications