കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ഹാംഗ്ഔട്ടില്‍ ഇനി സ്റ്റാറ്റസ് ലഭ്യമാകും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഗൂഗിള്‍ ഹാംഗ്ഔട്ട് സേവനങ്ങളില്‍ ഇനിമുതല്‍ സ്റ്റാറ്റസ് ലഭ്യമാകും. അതിനാല്‍ തന്നെ ഹാംഗ്ഔട്ടില്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും എത്തുന്നവരെ തിരിച്ചറിയാന്‍ കഴിയും. പച്ച ഐക്കണുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ ഓണ്‍ലെനില്‍ ഉണ്ടെന്നും ഗ്രേ നിറമാണെങ്കില്‍ ഓഫ് ലൈനില്‍ ആണെന്ന് മനസിലാക്കമെന്നും ഗൂഗിള്‍ വക്താവ് റാന്‍ഡാല്‍ പറഞ്ഞു.

Google, Hangout

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുഗിളിന്റെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ ലഭ്യമായിത്തുടങ്ങും. മാത്രമല്ല മറ്റ് ചില സൗകര്യങ്ങള്‍ കൂടി ഹാംഗ് ഔട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിങ്ങള്‍ ആരോടൊക്കെയാണ് ചാറ്റ് ചെയ്തതെന്ന് കാണാന്‍ സാധിയ്ക്കും. മാത്രമല്ല പുതിയ ഹാംഗ് ഔട്ട് സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ചില സുഹൃത്തുക്കളുടെ ഹൈഡ് ചെയ്യാനും കഴിയും. പുതിയ ആപ്ളിക്കേഷന്‍ ഗൂഗിള്‍ പ്‌ളേയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പുതിയ ഹാംഗ്ഔട്ട് തുടങ്ങുമ്പോള്‍ മൂന്ന് തരത്തിലാണ് ആളുകളെ തരം തിരിയ്ക്കുക. നിങ്ങള്‍ ഹംഗ് ഔട്ട് ചെയ്തിട്ടുള്ള സുഹൃത്തുക്കള്‍, സജസ്റ്റഡ് പീപ്പിള്‍, മറ്റുള്ളവര്‍( അദര്‍ കോണ്‍ടാക്റ്റസ്) എന്നിങ്ങനെയാണ് തരം തിരിച്ചിരിയ്ക്കുന്നത്. ഗൂഗിള്‍ പതിനഞ്ചാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന അവസരത്തിലാണ് ഹാംഗ് ഔട്ടുകളില്‍ സ്റ്റാറ്റസ് ലഭ്യമാക്കിയിരിയ്ക്കുന്നത്.

English summary
Google has announced an update to Hangouts, its instant messaging app for Android devices. This update brings the much-desired status availability feature on the Google Hangouts app.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X