കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ബുദ ലക്ഷണങ്ങള്‍ അറിയാന്‍ ഗൂഗിള്‍ സൂക്ഷ്മകണങ്ങള്‍

Google Oneindia Malayalam News

വാഷിങ്ടണ്‍ : ശാസ്ത്രലോകത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന വേറിട്ട കണ്ടുപിടുത്തവുമായി ഗൂഗിള്‍. മാരകമായ അര്‍ബുദങ്ങള്‍ തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനുളള ഗവേഷത്തിനാണ് ഗൂഗിള്‍ തുടക്കം കുറിച്ചിരിക്കുന്നത്. രോഗിയുടെ രക്തപ്രവാഹത്തിലേക്ക് സൂക്ഷ്മകണങ്ങളെ അയച്ച് അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഗൂഗിള്‍ എക്‌സ് റിസര്‍ച്ച് ലാബിന്റെ ജീവശാസ്ത്രവിഭാഗമാണ് ഗവേഷണത്തിന് പിന്നില്‍. സൂക്ഷ്മകണങ്ങള്‍ക്ക് രോഗിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നുപോകാനാവും. ഡോക്ടര്‍മാര്‍ക്ക് ഇത് പുറത്തുനിന്ന് നിരീക്ഷിക്കാനുളള സംവിധാനവുമുണ്ടാകും. ഗുളികയുടെ സഹായത്തോടെയാണ് സൂക്ഷ്മകണത്തെ രോഗികളുടെ ശരീരത്തിലേക്ക് കടത്തിവിടുക. ഇവ ശരീരത്തിനുളളിലെ കോശങ്ങള്‍, തന്മാത്രകള്‍ എന്നിവയുമായി ബന്ധിക്കപ്പെടുമെന്ന് ഗൂഗിള്‍ എക്‌സ് റിസര്‍ച്ച് ലാബിന്റെ ജീവശാസ്ത്രവിഭാഗത്തിന്റെ തലവന്‍ ആന്‍ഡ്രൂ കൊണ്‍റാഡ് പറഞ്ഞു.

google

അര്‍ബുദ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ നിലവില്‍ നടത്തുന്ന രക്തപരിശോധനയ്ക്ക് സമാനമാണ് സൂക്ഷ്മകണങ്ങളുടെ സഹായത്തോടെയുളള പരിശോധന. അഞ്ച് വര്‍ഷത്തിനുളളില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ശാസ്ത്രലോകത്ത് ഗൂഗിളിന്റെ ചുവടുവയ്പ്പ് ഇതാദ്യമല്ല. നേരത്തെ പ്രമേഹരോഗികള്‍ക്ക് ഗ്ലൂക്കോസിന്റെ അളവ് അറിയാനുളള പ്രത്യേകതരം കോണ്‍ടാക്റ്റ് ലെന്‍സിന്റെ കണ്ടുപിടുത്തവുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു. ഇത് ഉടന്‍തന്നെ വിപണിയിലെത്തിക്കാനുളള തയ്യാറെടുപ്പിലാണ് ഗൂഗിള്‍.

English summary
Google to develope nanoparticle for detecting early signs of cancer. These nano pills can move inside the bloodstream of patients detect the signs of cancer. The announcement came from Google X research lab’s Life Sciences Team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X