കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎഫ് ഹുസൈന്റെ ജന്മശതാബ്ദി, ഗൂഗിള്‍ ഡൂഡില്‍ ആഘോഷം

  • By Neethu
Google Oneindia Malayalam News

ദില്ലി:സെപ്തംബര്‍ 17 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ്. ഗൂഗിള്‍ തുറക്കുന്നവര്‍ ഇന്നത്തെ ഡൂഡില്‍ കണ്ട് ആശ്ചര്യപ്പെടുന്നുണ്ടാകും. പക്ഷേ, ഗൂഗിള്‍ ആഘോഷിക്കുന്നത് ഈ ജന്മദിനമല്ല, പിന്നെ ആരുടെതാണ്? വിഖ്യാത ചിത്രകാരന്‍ എംഎഫ് ഹുസൈന്റെ...ഈ വര്‍ഷം ഹുസൈന്റെ ജന്മശതാബ്ദി വര്‍ഷമാണ്.

ഡൂഡില്‍ രുറക്കുമ്പോള്‍ എംഎഫ് എന്ന കലാകാരന്റെ ജീവിതചരിത്രം മുഴുവന്‍ നമ്മള്‍ക്കു മുന്നിലെത്തും.ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ആ കലാക്കാരന് 100 വയസ് തികയുമായിരുന്നു.ഇന്ത്യയുടെ പിക്കാസോ എന്നറിയപ്പെട്ട എംഎഫ് 95ാം വയസില്‍ ലണ്ടനില്‍ വെച്ചാണ് മരണമടയുന്നത്.

husain

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 65ാം ജന്മദിനം ആരും മറന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ തരംഗമായ മോദിയുടെ ജന്മദിനം ട്വിറ്റര്‍ വിപുലമായാണ് ആഘോഷിക്കുന്നത്. ഇന്നത്തെ ട്വിറ്റര്‍ പേജ് വിവിധ വര്‍ണത്തിലുള്ള ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചാണ് ആഘോഷിച്ചിരിക്കുന്നത്.

വ്യത്യസ്ഥമായ കാഴ്ചപ്പാടുകളില്‍ ലോകത്തെ നോക്കി കണ്ട രണ്ടു വ്യക്തികളാണ് ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നത്. കടുത്ത വിവാദങ്ങള്‍ അഭിമുഖീകരിച്ചാണ് എംഎഫിന് ഇന്ത്യ വിട്ടു പോകേണ്ടി വന്നത്. ഇന്ത്യയിലേക്ക് ഒരിക്കല്‍ കൂടി മടങ്ങി വരണം എന്ന ആഗ്രഹം ബാക്കി വെച്ചാണ് ആ കലാകാരന്‍ യാത്രയായത്.

English summary
Google doodle celebrates MF husains 100 birth anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X