കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമെയില്‍ അല്ല, ഗൂഗിളിന് പുതിയ ഇമെയില്‍... 'ഇന്‍ബോക്‌സ്'

  • By Soorya Chandran
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ഓര്‍ക്കുട്ടിനേയും ബസിനേയും പോലെ ജിമെയിലിനേയും ഗൂഗിള്‍ കൈവെടിയുമോ...? ഇല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ ചര്‍ച്ച. കാരണം മറ്റൊന്നുമല്ല, ഗൂഗിള്‍ പുതിയതൊയി ഒരു ഇമെയില്‍ സര്‍വ്വീസ് തുടങ്ങിയിരിക്കുന്നു.

'ഇന്‍ബോക്‌സ്' എന്നാണ് പുതിയ ഇമെയില്‍ സര്‍വ്വീസിന്റെ പേര്. ഒക്‌ടോബര്‍ 22 നാണ് പുതിയ ഇമെയില്‍ ലോഞ്ച് ചെയ്തത്.

Inbox

നിലവില്‍ ജിമെയില്‍ നല്‍കുന്നതിനേക്കാള്‍ മികച്ച സേവനങ്ങളാണ് 'ഇന്‍ബോക്‌സ്' അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ സേവനം നല്‍കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ജിമെയില്‍ ഉപയോക്താക്കള്‍ക്കാണ് ഗൂഗിളില്‍ നിന്ന് 'ഇന്‍ബോക്‌സി'ലേക്കുളള ക്ഷണം ലഭിച്ചിട്ടുള്ളത്. ഇനി ആര്‍ക്കെങ്കിലും 'ഇന്‍ബോക്‌സ്' മെയില്‍ ആവശ്യമാണെങ്കില്‍ ഇന്‍ബോക്‌സ് അറ്റ് ദ റേറ്റ് ഓഫ് ഗൂഗിള്‍ ഡോട്ട് കോം([email protected]) എന്ന ഇമെയിലിലേക്ക് ഒരു സന്ദേശം അയച്ചാലും മതി.

2004 ല്‍ ആയിരുന്നു ഗൂഗിള്‍ ജിമെയില്‍ തുടങ്ങുന്നത്. ജി മെയിലിന് ഒപ്പം തന്നെ 'ഇന്‍ബോക്‌സ്' കൊണ്ടുപോകാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇന്‍ബോക്‌സ് ലഭ്യമാകും.

English summary
Google Inc launches new email service, calls it ‘Inbox
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X