ബൈ ബൈ ടു ഗൂഗില്‍, ഹായ് ടു ആല്‍ഫബെറ്റ്
ഹൂസ്റ്റണ്‍: ഗൂഗിളിനു ബൈ ബൈ പറയാം ഇനി ഗൂഗില്‍
ആല്‍ഫബെറ്റാണ്. യു.എസ് ഓഹരി വിപണികള്‍ ക്ലോസ് ചെയ്തതിനു പിന്നാലെയാണ് ഗൂഗില്‍ കമ്പനി ആല്‍ഫബെറ്റായി പ്രഖ്യാപിച്ചത്.
വന്‍കിട കമ്പനിയായ ആല്‍ഫബെറ്റിന്റെ ഉപകമ്പനിയാണ് ഗൂഗില്‍ ഇപ്പോള്‍. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നുംതന്നെയാണ് ആല്‍ഫബെറ്റിന്റെ ഉടമകള്‍. ഗൂഗിളിന്റെ പുതിയ സിഇഒയായി സുന്ദറിനെ നിയമിച്ചു.

ഗൂഗില്‍ കാര്‍, ഇന്റര്‍നെറ്റ് ബലൂണ്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഗവേഷണ വിഭാഗമായ ഗൂഗില്‍ എക്‌സും ഡ്രോണ്‍ ഡെലിവറി പദ്ധതിയായ വിങ്, ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വീസായ നെസ്റ്റ്, ഗൂഗില്‍ ക്യാപിറ്റല്‍, ഗൂഗില്‍ ലൈഫ് സയന്‍സ് തുടങ്ങിയവയും ആല്‍ഫബെറ്റിന്റെ ഉപകമ്പനികളായി മാറി.












Click it and Unblock the Notifications