കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെര്‍വറുകള്‍ സുരക്ഷിതമല്ല, ജിമെയില്‍ വീണ്ടും ഡൗണാകുമോ?

  • By Neethu B
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ജിമെയില്‍ അടക്കമുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ഗൂഗിള്‍ സെര്‍വറുകള്‍ തകര്‍ക്കാന്‍ ശ്രമം. ചൊവ്വാഴ്ച രാവിലെ 10.30ഓടെയുണ്ടായ ഡിഡിഒഎസ് ആക്രമണം സമീപകാലത്തുണ്ടായതില്‍ വെച്ചേറ്റവും ശക്തമായിരുന്നു. ജിമെയില്‍ സേവനം സാധാരണഗതിയിലാകാന്‍ ഒന്നരമണിക്കൂറോളം എടുത്തു. ഗൂഗിള്‍ ഡ്രൈവ്, ജിമെയില്‍ ചാറ്റ് എന്നിവ അപ്പാക്കാന്‍ കമ്പനി ഇതിലും കൂടുതല്‍ സമയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പരിഭ്രാന്തരായ യൂസര്‍മാരുടെ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ പ്രതികരണങ്ങള്‍ ഒഴുകുകയായിരുന്നു. ഗൂഗിള്‍ സെര്‍വര്‍ ഡൗണാകുന്നത് അപൂര്‍വ കാഴ്ചയായതിനാല്‍ ഒട്ടുമിക്കവരും ഇന്റര്‍നെറ്റ് പ്രശ്‌നമാണെന്നാണ് കരുതിയത്. ഗൂഗിളിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ അറ്റാക് മാപ്പ് നല്‍കുന്ന സൂചനകളനുസരിച്ച് ഗൂഗിള്‍ സെര്‍വറുകള്‍ക്ക് നേരെയുണ്ടായത് ഒരു ഡിഡിഒഎസ് അറ്റാക്ക് തന്നെയാണ്. സെര്‍വറുകളിലേക്ക് അസാധാരണമായ ട്രാഫിക് കൃത്രിമമായി ഉണ്ടാക്കി അതിനെ തകര്‍ക്കുകയെന്ന ഹാക്കര്‍മാരുടെ തന്ത്രമാണിത്.

google-down

ചിലര്‍ നല്‍കുന്ന സൂചനകള്‍ ശരിയാണെങ്കില്‍ ഗൂഗിളിന്റെ നാളുകള്‍ എണ്ണപ്പെട്ടുകൊണ്ടിരിക്കുകയാണ്. വളര്‍ച്ചയുടെ അത്യുന്നതിയില്‍ നില്‍ക്കുന്ന സെര്‍ച്ച് എന്‍ജിന്‍ ഭീമന്റെ പതനം ആസന്നമാണെന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. എന്തായാലും ഗൂഗിളിനെ ആക്രമിക്കാന്‍ ശ്രമിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും സൈബര്‍ മണ്‍ഡേ കണക്കാക്കി ചില ചൈനീസ് ഹാക്കര്‍മാര്‍ ഒപ്പിച്ച പണിയാണിതെന്ന് കരുതുന്നു. ഗൂഗിളിനെ കൂടാതെ ചെറുകിട കമ്പനികളുടെ ഡിഎന്‍എസ് സെര്‍വറുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

English summary
Gmail And Google+ Go Down Across The World, Service Returns After one hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X