Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഗിളിന്റെ 'യന്തിരന്‍' നടന്നു തുടങ്ങി... വീഡിയോ കാണാം

സാന്‍ഫ്രാന്‍സിസ്‌കോ: യന്ത്രമനുഷ്യന്‍ എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും കൗതുകമാണ്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് കഥകളില്‍ മാത്രം കണ്ടിരുന്ന യന്ത്ര മനുഷ്യന്‍ യാഥാര്‍ത്ഥ്യമായിട്ട് വര്‍ഷങ്ങള്‍ ഏറെ ആയിരിയ്ക്കുന്നു.

മനുഷ്യനെ പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിവുള്ള യന്ത്രമനുഷ്യരെ ആണ് ഇനി ലോകം കാത്തിരിയ്ക്കുന്നത്. ഇന്റര്‍നെറ്റില്‍ ഏറെ പുതുമകള്‍ കൊണ്ടുവന്ന ഗൂഗിള്‍ ഒരു യന്ത്ര മനുഷ്യനെ സൃഷ്ടിയ്ക്കുമ്പോള്‍ അതെന്തായാലും അല്‍പം വ്യത്യസ്തമാകുമെന്ന് ഉറപ്പാണല്ലോ!

Google Robot

ഗൂഗിളിന്റെ ബോസ്റ്റണ്‍ ഡൈനാമിക് വിഭാഗം സൃഷ്ടിച്ച റോബോട്ടിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. അറ്റ്‌ലസ് എന്നാണ് റോബോട്ടിന്റെ പേര്. ആറ് അടിയും രണ്ട് ഇഞ്ചുമാണ് ഉയരും. നൂറ്റിയന്പത് കിലോ തൂക്കവും ഉണ്ട്.

യന്ത്രമനുഷ്യന്‍ ഒരു കാട്ടുപ്രദേശത്ത് കൂടി നടക്കുന്ന ദൃശ്യങ്ങളാണ് ഗൂഗിള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. തത്കാലം അറ്റ്‌ലസിന് ഒറ്റയ്ക്കങ്ങ് നടക്കാന്‍ പറ്റില്ല. കാരണം ബാറ്ററിയുമായി ഒരു നീണ്ട വയര്‍ വഴി ബന്ധിപ്പിയ്ക്കണം. ഇതുകൂടി മറികടക്കാനുള്ള ശ്രമത്തിലാണ് ഗൂഗിളിലെ ശാസത്രജ്ഞര്‍.

സാധാരണ യന്ത്രമനുഷ്യര്‍ ചക്രങ്ങളിലാണ് ഉരുണ്ട് നീങ്ങാറുള്ളത്. എന്നാല്‍ ഗൂഗിളിന്റെ അറ്റ്‌ലസ് അങ്ങനെയല്ല. അവന് സ്വന്തമായി കാലുകളുണ്ട്. മുന്നില്‍ എന്തെങ്കിലും തടസ്സം വന്നാല്‍ തള്ളി മാറ്റി മുന്നോട്ട് പോകാനുള്ള കഴിവും ഉണ്ട് ഇവന്.

മനുഷ്യനോട് രൂപസാദൃശ്യമുള്ള റോബോട്ട് ആണ് അറ്റ്‌ലസ്. ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ എന്നാണ് ഇവയെ വിളിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+