കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന്റെ സേവനങ്ങള്‍ ആഗോളതലത്തില്‍ പണിമുടക്കി; തിരികെ വന്നത് ഒരു മണിക്കൂറിന് ശേഷം

Google Oneindia Malayalam News

ദില്ലി: ഗൂഗിളിന്റെ സേവനങ്ങള്‍ ലോകത്താകമാനം തടസപ്പെട്ടു. ജിമെയില്‍, യൂട്യൂബ് അടക്കമുള്ള സേവനങ്ങളാണ് ഒരു മണിക്കൂറുകളോളം പണിമുടക്കിയത്. ഇതോടെ നൂറ് കണക്കിന് പേര്‍ ലോഗിന്‍ ചെയ്യാനാവുന്നില്ലെന്ന പരാതിയുമായി ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

google

ലോഗിന്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ഓഫ് ലൈന്‍ എന്നായിരുന്നു ലഭിച്ച അറിയിപ്പ്. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സന്ദേശവുമാണ് ലഭിച്ചത്. അതേസമയം, ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഗൂഗിള്‍ പേ, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ അസിസ്റ്റന്റ്, യൂട്യൂബ് തുടങ്ങിയവയ്ക്കും പ്രശ്‌നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, തടസം നേരിട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു വിശദീകരണവും ഗൂഗിളിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. പ്രശ്‌നമുണ്ടെന്നും പരിശോധിക്കുകയാണെന്നുമാണ് യൂട്യൂബ് നേരത്തെ ട്വീറ്റ് ചെയ്തത്.

English summary
Google services strike globally; Came back an hour later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X