ഗൂഗിളിന് സോഷ്യല്‍ നെറ്റ്വര്ക്കുകള് വാഴില്ലേ?
അങ്ങനെ ഓര്‍ക്കുട്ടും പൂട്ടുന്നു. പൂട്ടുന്നു എന്ന് പറയാന്‍ മാത്രമൊന്നുമില്ല, ഫേസ്ബുക്ക് യുഗത്തിലെ ഓര്‍ക്കുട്ട് പൂട്ടിപ്പോയത് പോലെയാണ്. ഓര്‍ക്കുട്ട്, ഗൂഗിള്‍ ബസ് ... സെര്‍ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിളിന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തൊടുമ്പോള്‍ മാത്രമെന്താണ് കൈ പൊള്ളുന്നത് എന്ന സംശയത്തിലാണ് നെറ്റിസണ്‍മാര്‍. തമ്മില്‍ ഭേദം എന്ന് പറയാവുന്നത് ഗൂഗിള്‍ പ്ലസാണ്.
ഈ വര്‍ഷം സെപ്തംബര്‍ 30 ന് ഓര്‍ക്കുട്ട് പൂര്‍ണമായും അടച്ചുപൂട്ടും എന്നാണ് ഗൂഗിള്‍ കമ്പനി അറിയിച്ചിരിക്കുന്നത്. ഓര്‍ക്കുട്ട് ഒരു ഓര്മക്കുട്ട് എന്ന മലയാളം സിനിമാ പേര് അച്ചട്ടായ പോലെ. ഓര്‍ക്കുട്ട് പൂട്ടുന്ന കാര്യം തിങ്കളാഴ്ചയാണ് ഗൂഗിള്‍ അറിയിച്ചത്. യൂടൂബ്, ബ്ലോഗര്‍, ഗൂഗിള്‍ പ്ലസ് പോലുള്ള കൂടുതല്‍ ലാഭമുള്ള മേഖലകളില്‍ ശ്രദ്ധിക്കാനാണ് ഗൂഗിളിന്റ പദ്ധതിയെന്നും കാലിഫോര്‍ണിയന്‍ കമ്പനി അറിയിച്ചു.

കാലിഫോര്‍ണിയയില്‍ 2004ല്‍ തുടങ്ങിയ ഓര്ക്കുട്ടിന് ആരാധകര്‍ കൂടുതല്‍ ഉണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമാണ്. എന്നാല്‍ ഫേസ്ബുക്കിന്റെ വരവോടെ ആളുകള്‍ കൂട്ടത്തോടെ ഓര്‍ക്കുട്ടിനെ കൈവിട്ടു. തുടക്കത്തില്‍ അല്പം പുറകോട്ടടിച്ചു നിന്ന ഫേസ്ബുക്ക് ഇന്നിപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. കഴിഞ്ഞ ആഴ്ച അരമണിക്കൂര്‍ നേരം ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിന്നുപോയപ്പോള്‍ ലോകം തന്നെ നിശ്ചലമായ അവസ്ഥയായിരുന്നു.
തുടക്കത്തില്‍ വന്‍ ഹിറ്റായിരുന്ന ഗൂഗിള്‍ ബസിനെ ഒഴിവാക്ക് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. പ്ലസിലും ആള്‍ക്കാരുണ്ടെങ്കിലും ഫേസ്ബുക്ക് പോലെ ഒരു തരംഗമാകാന്‍ ഇതിനും കഴിഞ്ഞിട്ടില്ല. ജൂലൈ ഒന്ന് മുതല്‍ ഓര്‍ക്കുട്ടില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങാന്‍ പറ്റില്ല. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം. അതിന് ശേഷം ഓര്ക്കുട്ടിന് വിട. ഫേസ്ബുക്ക് യുഗത്തിന് മുന്‍പ് വെര്‍ച്വല്‍ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഓര്ക്കുട്ടിലൂടെ ചരിത്രമാകുന്നത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications