കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വാഴില്ലേ?

Google Oneindia Malayalam News

അങ്ങനെ ഓര്‍ക്കുട്ടും പൂട്ടുന്നു. പൂട്ടുന്നു എന്ന് പറയാന്‍ മാത്രമൊന്നുമില്ല, ഫേസ്ബുക്ക് യുഗത്തിലെ ഓര്‍ക്കുട്ട് പൂട്ടിപ്പോയത് പോലെയാണ്. ഓര്‍ക്കുട്ട്, ഗൂഗിള്‍ ബസ് ... സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിളിന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തൊടുമ്പോള്‍ മാത്രമെന്താണ് കൈ പൊള്ളുന്നത് എന്ന സംശയത്തിലാണ് നെറ്റിസണ്‍മാര്‍. തമ്മില്‍ ഭേദം എന്ന് പറയാവുന്നത് ഗൂഗിള്‍ പ്ലസാണ്.

ഈ വര്‍ഷം സെപ്തംബര്‍ 30 ന് ഓര്‍ക്കുട്ട് പൂര്‍ണമായും അടച്ചുപൂട്ടും എന്നാണ് ഗൂഗിള്‍ കമ്പനി അറിയിച്ചിരിക്കുന്നത്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കുട്ട് എന്ന മലയാളം സിനിമാ പേര് അച്ചട്ടായ പോലെ. ഓര്‍ക്കുട്ട് പൂട്ടുന്ന കാര്യം തിങ്കളാഴ്ചയാണ് ഗൂഗിള്‍ അറിയിച്ചത്. യൂടൂബ്, ബ്ലോഗര്‍, ഗൂഗിള്‍ പ്ലസ് പോലുള്ള കൂടുതല്‍ ലാഭമുള്ള മേഖലകളില്‍ ശ്രദ്ധിക്കാനാണ് ഗൂഗിളിന്റ പദ്ധതിയെന്നും കാലിഫോര്‍ണിയന്‍ കമ്പനി അറിയിച്ചു.

orkut

കാലിഫോര്‍ണിയയില്‍ 2004ല്‍ തുടങ്ങിയ ഓര്‍ക്കുട്ടിന് ആരാധകര്‍ കൂടുതല്‍ ഉണ്ടായിരുന്നത് ഇന്ത്യയിലും ബ്രസീലിലുമാണ്. എന്നാല്‍ ഫേസ്ബുക്കിന്റെ വരവോടെ ആളുകള്‍ കൂട്ടത്തോടെ ഓര്‍ക്കുട്ടിനെ കൈവിട്ടു. തുടക്കത്തില്‍ അല്‍പം പുറകോട്ടടിച്ചു നിന്ന ഫേസ്ബുക്ക് ഇന്നിപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. കഴിഞ്ഞ ആഴ്ച അരമണിക്കൂര്‍ നേരം ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിന്നുപോയപ്പോള്‍ ലോകം തന്നെ നിശ്ചലമായ അവസ്ഥയായിരുന്നു.

തുടക്കത്തില്‍ വന്‍ ഹിറ്റായിരുന്ന ഗൂഗിള്‍ ബസിനെ ഒഴിവാക്ക് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. പ്ലസിലും ആള്‍ക്കാരുണ്ടെങ്കിലും ഫേസ്ബുക്ക് പോലെ ഒരു തരംഗമാകാന്‍ ഇതിനും കഴിഞ്ഞിട്ടില്ല. ജൂലൈ ഒന്ന് മുതല്‍ ഓര്‍ക്കുട്ടില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങാന്‍ പറ്റില്ല. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം. അതിന് ശേഷം ഓര്‍ക്കുട്ടിന് വിട. ഫേസ്ബുക്ക് യുഗത്തിന് മുന്‍പ് വെര്‍ച്വല്‍ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഓര്‍ക്കുട്ടിലൂടെ ചരിത്രമാകുന്നത്.

English summary
Google on Monday said it is shutting down Orkut, its "first foray into social networking,to focus on YouTube, Blogger, and Google+ services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X