കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ അടച്ചിട്ട ഓര്‍ഫനേജില്‍ പ്രേതത്തെ കണ്ടതായി അഭ്യൂഹം

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: പ്രേതമെന്ന് പറയുമ്പോള്‍തന്നെ നിരീശ്വരവാദികള്‍ ചിരിക്കാന്‍ തുടങ്ങും. എന്നാല്‍, ഇംഗ്ലണ്ടിലെ ലിവര്‍പൂളിലെ അടച്ചിട്ട ഒരു ഓര്‍ഫനേജിന്റെ പരിസരത്തുള്ളവര്‍ക്ക് അത് കുട്ടിക്കളിയല്ല. ഒന്നും രണ്ടും തവണയല്ല, പലപ്പോഴും അവര്‍ ഓര്‍ഫനേജിന്റെ ജാലകത്തിനരുകില്‍ കുട്ടികളുടെ പ്രേതത്തെ കാണാറുണ്ടത്രെ.

നാട്ടുകാരുടെ അഭ്യൂഹങ്ങള്‍ ശരിവെക്കുവിധം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെയും ജാലകത്തിനരുകില്‍ കുട്ടിയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചിത്രമടക്കമുള്ള റിപ്പോര്‍ട്ടാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ജാലകത്തിനരുകില്‍ കുട്ടി ഇരുന്നു കരയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 1997ല്‍ അടച്ചുപൂട്ടിയ ലിവര്‍പൂള്‍ സീമന്‍സ് ഓര്‍ഫന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ജാലകത്തിനരികെയാണ് കുട്ടിയെ കണ്ടത്.

ghost3

കാടുപിടിച്ചുകിടക്കുന്ന ഓര്‍ഫനേജിന്റെ പരിസരത്തേക്ക് വര്‍ഷങ്ങളായി ആരും കടന്നു ചെല്ലാറില്ല. എന്നാല്‍ ബില്‍ഡിങ്ങിനുള്ളില്‍ നിന്നും പലപ്പോഴും കുട്ടികളുടെ തേങ്ങിക്കരച്ചില്‍ കേള്‍ക്കാറുണ്ടെന്നും അവ്യക്തമായ പുകമഞ്ഞ് ഉയരുന്നത് കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള ഒരു കബോര്‍ഡില്‍ കുസൃതിക്കാരായ കുട്ടികളെ പൂട്ടിയിടാറുണ്ട്. ക്രൂരമായ പീഡനത്തിനിരയായി ഓര്‍ഫനേജില്‍ കുട്ടികള്‍ മരിച്ചെന്നും ഈ കുട്ടികളുടെ പ്രേതമാണ് പ്രദേശത്ത് കാണപ്പെടുന്നതെന്നുമാണ് പ്രദേശവാദികളുടെ വിശ്വാസം. ജനങ്ങളുടെ വിശ്വാസത്തെ ശരിവെക്കുംവിധമുള്ള ചിത്രം പുറത്തുവന്നതോടെ കെട്ടിടത്തിലെ ദുരൂഹത ഏറുകയാണ്.

English summary
Google Street View; 'Ghost child' spotted in abandoned orphanage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X