കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിടോക്ക് ഹാക്ക് ചെയ്തു, സൂക്ഷിക്കുക

Google Oneindia Malayalam News

ദില്ലി: ഗൂഗിളിന്റെ ജനപ്രിയ ചാറ്റിങ് പ്ലാറ്റ് ഫോമായ ജിടോക്ക് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഓട്ടോമാറ്റിക്കായി സന്ദേശങ്ങള്‍ പോകുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

ഗൂഗിളിന്റെ പുതിയ ചാറ്റിങ് സംവിധാനമായ ഹാങ് ഔട്ടിലേക്ക് മാറാതെ പഴയ ജിടോക് തന്നെ ഉപയോഗിക്കുന്നവരാണ് ആദ്യം ഈ ആക്രമണത്തിന് വിധേയരായത്. ഹാങ് ഉപയോഗിക്കുന്നവര്‍ ഇതുവരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത കൂടുതലാണെന്നാണ് സൂചന.

Gtalk

ഗൂഗിള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതുവരെ ജിടോക്കിലൂടെയോ ഗൂഗിള്‍ ഹാങ് ഔട്ടിലൂടെയോ ഒന്നും ഷെയര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. അതേ സമയം ഐബിഎന്‍ ലൈവ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മുഴുവന്‍ എക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. എട്ട് എക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ഒന്നില്‍ നിന്നുമാത്രമാണ് ഓട്ടോമാറ്റിക്കായി സന്ദേശങ്ങള്‍ പോകുന്നത്.

English summary
Many users on Google's popular Google Talk are reporting that their messages are being delivered to unintended contacts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X