അറിഞ്ഞോ... ഗൂഗിള്‍ അപ്പടി മാറി, പിന്നില്‍ സുന്ദര്‍ പിച്ചൈയോ?
കാലിഫോര്‍ണിയ: ഗൂഗിള്‍ എന്ന് പറഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ എല്ലാമെല്ലാമാണ്. എന്തെങ്കിലും നെറ്റില്‍ തിരയണമെങ്കില്‍ 'ഗൂഗിള്‍ ചെയ്യാം' എന്നാണ് ആളുകള്‍ പറയുന്നത് പോലും.
എന്നാല്‍ കാലം മാറുന്നതിനൊപ്പം കോലവും മാറണ്ടേ... ഗൂഗിളിനും അതറിയാം. ഇപ്പോഴിതാ ഗൂഗിള്‍ അതിന്റെ കോലം തന്നെ മാറ്റിയിരിയ്ക്കുന്നു.

പഴയ ഗൂഗിള്‍ എഴുത്ത് ഹോം പേജില്‍ മായ്ച്ച് കളഞ്ഞാണ് പുതിയ 'കോലം' എഴുതിപ്പിടിപ്പിച്ചിരിയ്ക്കുന്നത്. ലോഗോ മാത്രമല്ല ഗൂഗിള്‍ പരിഷ്കരിച്ചിട്ടുള്ളത്. ഐക്കണും മാറ്റിയിട്ടുണ്ട്. മുമ്പ് ചെറിയക്ഷരത്തില്‍ 'ജി ' എന്നെഴുതിയതായിരുന്നു ലോഗോ.
പുതിയോ ലോഗോ വലിയക്ഷരം 'ജി' ആണ്. അതില്‍ നീല, ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളും ഉണ്ട്. ഹോം പേജ് തുറക്കുമ്പോള്‍ തന്നെ ആനിമേഷന്‍ രൂപത്തില്‍ ഇത് കാണാം.
ഗൂഗിള്‍ ഇപ്പോള്‍ ആല്‍ഫബെറ്റ് എന്ന മാതൃകമ്പനിയുടെ കീഴിലുള്ള ഒരു കമ്പനിയാണ്. ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ ആണ് പുതിയ സഇഒ. ഇനി സുന്ദര്‍ പിച്ചൈയുടെ ഏര്‍പ്പാടാണോ ഈ ലോഗോ മാറ്റം എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഗൂഗിള്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 17 വര്‍ഷമായി. ഇതിനകം നിരവധി തവണ ലോഗോയും ഐക്കണും ഒക്കെ മാറ്റിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications