കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിഞ്ഞോ... ഗൂഗിള്‍ അപ്പടി മാറി, പിന്നില്‍ സുന്ദര്‍ പിച്ചൈയോ?

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഗൂഗിള്‍ എന്ന് പറഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ എല്ലാമെല്ലാമാണ്. എന്തെങ്കിലും നെറ്റില്‍ തിരയണമെങ്കില്‍ 'ഗൂഗിള്‍ ചെയ്യാം' എന്നാണ് ആളുകള്‍ പറയുന്നത് പോലും.

എന്നാല്‍ കാലം മാറുന്നതിനൊപ്പം കോലവും മാറണ്ടേ... ഗൂഗിളിനും അതറിയാം. ഇപ്പോഴിതാ ഗൂഗിള്‍ അതിന്റെ കോലം തന്നെ മാറ്റിയിരിയ്ക്കുന്നു.

Google Logo

പഴയ ഗൂഗിള്‍ എഴുത്ത് ഹോം പേജില്‍ മായ്ച്ച് കളഞ്ഞാണ് പുതിയ 'കോലം' എഴുതിപ്പിടിപ്പിച്ചിരിയ്ക്കുന്നത്. ലോഗോ മാത്രമല്ല ഗൂഗിള്‍ പരിഷ്‌കരിച്ചിട്ടുള്ളത്. ഐക്കണും മാറ്റിയിട്ടുണ്ട്. മുമ്പ് ചെറിയക്ഷരത്തില്‍ 'ജി ' എന്നെഴുതിയതായിരുന്നു ലോഗോ.

പുതിയോ ലോഗോ വലിയക്ഷരം 'ജി' ആണ്. അതില്‍ നീല, ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളും ഉണ്ട്. ഹോം പേജ് തുറക്കുമ്പോള്‍ തന്നെ ആനിമേഷന്‍ രൂപത്തില്‍ ഇത് കാണാം.

ഗൂഗിള്‍ ഇപ്പോള്‍ ആല്‍ഫബെറ്റ് എന്ന മാതൃകമ്പനിയുടെ കീഴിലുള്ള ഒരു കമ്പനിയാണ്. ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ ആണ് പുതിയ സഇഒ. ഇനി സുന്ദര്‍ പിച്ചൈയുടെ ഏര്‍പ്പാടാണോ ഈ ലോഗോ മാറ്റം എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഗൂഗിള്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 17 വര്‍ഷമായി. ഇതിനകം നിരവധി തവണ ലോഗോയും ഐക്കണും ഒക്കെ മാറ്റിയിട്ടുണ്ട്.

English summary
Search giant says the new design will soon be seen across all its products just a month after a major restructuring of the company gave rise to Alphabet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X