ഡൂഡിലില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ഗൂഗിളിന്റെ പുതുവത്സരാശംസ
അനിമേഷന്‍ ഡൂഡിലുമായാണ് ഗൂഗിള്‍ പുതുവത്സരാഘോഷത്തിന് തയ്യാറെടുക്കുന്നത്. ഡൂഡിലിന് 12 മണിക്ക് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
കാലിഫോര്‍ണിയ : ന്യൂയര്‍ ഇങ്ങെത്താറായി... പാര്‍ട്ടി, പാട്ട്, ആഘോഷം, ഒത്തുചേരല്‍, പുതുവത്സരം ആഘോഷമാക്കാന്‍ തന്നെ ഉള്ള ഒരുക്കത്തിലാണ് എല്ലാവരും. കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവരും ഒട്ടും വിഷമിയ്ക്കേണ്ട. നിങ്ങളുടെ ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഗൂഗിള്‍ ഉണ്ട്.

ന്യൂയര്‍ സ്പെഷ്യല്‍ അനിമേഷന്‍ ലോഗോ ഡൂഡിലുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഒരു വലയ്ക്ക് അകത്ത് ബലൂണികള്‍ തൂങ്ങി കിടക്കുന്നതാണ് ഗൂഗില്‍ ഹോം പേജ് തുറക്കുമ്പോള്‍ തന്നെ കാണുന്നത്. അടുത്തുള്ള ക്ലോക്കിലേക്ക് ബലൂണുകള്‍ കണ്‍തുറിച്ച് നോക്കുന്നുണ്ട്. പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള മെസേജു ഡൂഡിലിന് അടുത്തായി കാണാം.
എന്താണ് ഡൂഡിള്‍ എന്നുകൂടി കേട്ടോളൂ... ഗൂഗിളിന്റെ പ്രധാന താളില്‍ വരുത്തുന്ന താല്‍ക്കാലിക പരിഷ്ക്കാരങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. ഗൂഗിള്‍ സ്ഥാപകരായ സെര്‍ഗി ബ്രിനും, ലാറി പേജും തന്നെയാണ് ആദ്യ ഡൂഡിളിന്റെയും നിര്‍മ്മാതാക്കള്‍. 201ല്‍ ഐസക്ക് ന്യൂട്ടന്റ് സ്മരണാര്‍ത്ഥം തയ്യാറാക്കിയ ഡൂഡിള്‍ ആണ് ആദ്യത്തെ അനിമേഷന്‍ ഡൂഡിള്‍. വിശേഷാവസരങ്ങളിലെല്ലാം വ്യത്യസ്ത ഡൂഡിലുകളുമായി ഗൂഗിള്‍ ആളുകളെ ഞെട്ടിയ്ക്കാറുണ്ട്.

കിരിബത്തി ദ്വീപുകളിലാണ് ആദ്യം പുതുവര്‍ഷം എത്തുക. അപ്പോള്‍ ഗൂഗിള്‍ ക്ലോക്കിലും 12 മണി ആകും..പിന്നീട് എന്ത് അത്ഭുതമാണ് ഗൂഗിള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് കാത്തിരിക്കാം. ഉണ്ടക്കണ്ണന്‍ ബലൂണുകള്‍ പൊട്ടിച്ചിതറുമോ... ? കൗണ്‍ഡൗണ്‍ തുടങ്ങിക്കോളൂ...
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications