കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാന്‍ അടിമുടിമാറ്റി ഗോതാബയ രാജപക്‌സെ; ഇനി സ്ഥിരതാമസം അമേരിക്കയില്‍ ?

Google Oneindia Malayalam News

കൊളംബോ: രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസം രാജ്യം വിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഭാര്യയ്ക്കും മകനുമൊപ്പം സ്ഥിരതാമസമാക്കാന്‍ യുഎസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജപക്സെയുടെ ഭാര്യ ലോമ രാജപക്സെ യുഎസിലുള്ളതിനാല്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷയുടെ നടപടിക്രമങ്ങള്‍ യുഎസിലെ അഭിഭാഷകര്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നുവെന്നാണ് ശ്രീലങ്കന്‍ പത്രമായ ഡെയ്ലി മിറര്‍, ഉയര്‍ന്ന സ്രോതസ്സുകളെ ഉദ്ധരിച്ച് പറഞ്ഞിരിക്കുന്നത്.

gotabaya

'ഗവർണറെ വിരട്ടി വരുത്തിയിലാക്കാമെന്ന് കരുതേണ്ട': കോടിയേരിക്ക് സുരേന്ദ്രന്റെ മറുപടി'ഗവർണറെ വിരട്ടി വരുത്തിയിലാക്കാമെന്ന് കരുതേണ്ട': കോടിയേരിക്ക് സുരേന്ദ്രന്റെ മറുപടി

2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി 2019-ല്‍ രാജപക്സെ തന്റെ യുഎസ് പൗരത്വം ഉപേക്ഷിച്ചിരുന്നു
ശ്രീലങ്കന്‍ സൈന്യത്തില്‍ നിന്ന് നേരത്തെ വിരമിച്ച രാജപക്സെ വിവരസാങ്കേതിക രംഗത്തേക്ക് ചുവടുമാറി, 1998-ല്‍ അമേരിക്കയിലേക്ക് കുടിയേറി. 2005-ല്‍ അദ്ദേഹം ശ്രീലങ്കയിലേക്ക് മടങ്ങി.

73 കാരനായ മുന്‍ പ്രസിഡന്റ് ഇപ്പോള്‍ ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ ഭാര്യയോടൊപ്പം ആണ്. ഓഗസ്റ്റ് 25 ന് ശ്രീലങ്കയിലേക്ക് മടങ്ങും, നവംബര്‍ വരെ തായ്ലന്‍ഡില്‍ തുടരാനുള്ള തന്റെ പ്രാഥമിക പദ്ധതി റദ്ദാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

ഈ 13 സംസ്ഥാനങ്ങള്‍ക്ക് വരാനിരിക്കുന്നത് 'ഇരുണ്ട' ദിനങ്ങളോ?; വൈദ്യുതി വാങ്ങാനും വില്‍ക്കാനും പറ്റില്ലഈ 13 സംസ്ഥാനങ്ങള്‍ക്ക് വരാനിരിക്കുന്നത് 'ഇരുണ്ട' ദിനങ്ങളോ?; വൈദ്യുതി വാങ്ങാനും വില്‍ക്കാനും പറ്റില്ല

രണ്ട് ദിവസം മുമ്പ് രാജപക്സെ തന്റെ അഭിഭാഷകരുമായി കൂടിയാലോചിക്കുകയും സുരക്ഷാ പ്രശ്നങ്ങള്‍ കാരണം തായ്ലന്‍ഡിലേക്ക് പോകാന്‍ അനുവദിക്കാത്തതിനാല്‍ ഈ മാസം അവസാനം ശ്രീലങ്കയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായി ദിനപത്രം പറയുന്നു.

'നിങ്ങളുടെ വസ്ത്രധാരണം കൊണ്ട് നിങ്ങളുടെ ആറ്റിട്യൂഡ് മാറില്ല';ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം വൈറല്‍

ലൊക്കേഷന്‍ വെളിപ്പെടുത്താത്ത ഹോട്ടലില്‍ രാജപക്സെയുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥരെ സാധാരണ വേഷത്തില്‍ വിന്യസിച്ചതായി ബാങ്കോക്ക് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു

English summary
Gotabaya Rajapaksa to settle in America. report says that he applied for a green card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X