നേപ്പാളിന്റെ പുതുക്കിയ ഭൂപടം ഐക്യരാഷ്ട്ര സഭക്കും, ഗൂഗിളിനും ഇന്ത്യക്കും അയക്കും
കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം ഐക്യരാഷ്ട്ര സഭക്കും, ഗൂഗിളിനും ഇന്ത്യക്കും അയക്കാനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. ആഗസ്റ്റ് മധ്യത്തോടെ അയക്കാനാണ് തീരുമാനം. പുതിയ മാപ്പില്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലംപിയാധുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടും.
Recommended Video
'കാലാപാനി, ലിപുലേഖ്, ലംപിയാധുര എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് പുതുതായി നിര്‍മ്മിച്ച നേപ്പാളിന്റെ മാപ്പ് .ഐക്യരാഷ്ട്ര സഭക്കും ഇന്ത്യ അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനും അയക്കും. ആഗസ്റ്റ് പതിയോടെ ഇതിനുള്ള നീക്കങ്ങള്‍ പൂര്‍ത്തിയാവും.' മന്ത്രി പത്മ ആര്യാല്‍ വ്യക്തമാക്കി.

നേപ്പാളിന്റെ പുതുക്കിയ മാപ്പിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള നാനൂറോളം കോപ്പികള്‍ അന്താരാഷ്ട്ര സമൂഹത്തിന് അയക്കാനാണ് മന്ത്രാലത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതുക്കിയ മാപ്പിന്റെ 25000 കോപ്പികള്‍ മെഷര്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ഓഫീസുകളിലേക്കും ഇത് സൗജന്യമായി വിതരണം ചെയ്യും. അതേസമയം ആളുകള്‍ക്ക് ഇത് 50 രൂപ കൊടുത്ത് വാങ്ങിക്കാം.
ഇന്ത്യയുടെ കടുത്ത് എതിര്‍പ്പ് മറികടന്നായിരുന്നു നേപ്പാള്‍ പുതിയ ഭൂപടം സംബന്ധിച്ച ബില്ല് പാസാക്കിയത്. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും നേപ്പാള്‍ തയ്യാറായിരുന്നില്ല. ഇതോടെ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ലയെന്നായിരുന്നു ഇന്ത്യയുടെ മറുപടി.
ഇപ്പോള്‍ നേപ്പാളിന്റെ ഭാഗമാക്കിയിരിക്കുന്ന ഈ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും സ്വന്തമാക്കുമെന്ന് നേപ്പാള്‍ മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. മേഖലയില്‍ ഇന്ത്യ ഉദ്ഘാടനം ചെയ്ത പുതിയ റോഡിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇന്ത്യയും നേപ്പാളും തമ്മില്‍ 1800 കിലോ മീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്.
ഇതില്‍ ബ്രിട്ടീഷുകാരുമായുള്ള 1816 ലെ സുഗൗളി ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ലിപുലെഖ് പാസ് തങ്ങളുടേതാണെന്ന് നേപ്പാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് അടക്കം എല്ലാ പ്രദേശങ്ങളും തന്ത്രപ്രധാനമായ മേഖലകളായിട്ടാണ് ഇന്ത്യ കണക്കാക്കുന്നത്. നേപ്പാളിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനം
ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം ഇന്ത്യന്‍ ഭൂപ്രദേശം ഉള്‍പ്പെട്ട നേപ്പാളി ഭൂപടത്തിന് ഭരണഘടനാ ഭേദഗതി നല്‍കിയതിന് ശേഷം തനിക്കെതിരെ ഗുഡാലോചനകള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications