For Daily Alerts
വരാനിരിക്കുന്ന ഭൂചലനം ഫുകുഷിമ ആണവ നിലയത്തെ മുക്കും? മുന്നറിയിപ്പ് ഇങ്ങനെ, കാത്തിരിക്കുന്നത് ദുരന്തം
ടോക്യോ: ജപ്പാനിൽ വരാനിരിക്കുന്ന ശക്തമായ ഭൂചലനം തകർന്ന ഫുകുഷിമ ആണവപ്ലാന്റിനെ വെള്ളത്തിൽ മുക്കുമെന്ന് മുന്നറിയിപ്പ്. ജപ്പാൻ സർക്കാരിന്റെ പാനലാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ജപ്പാനിലെ പസഫിക് തീരത്ത് ശക്തമായ ഭൂചലനമുണ്ടായാൽ ഫുകുഷിണ ആണവ നിലയത്തെ വെള്ളത്തിനടിയിലാക്കുമെന്നാണ് ചൊവ്വാഴ്ച സർക്കാർ പാനൽ ചൂണ്ടിക്കാണിച്ചത്. ജപ്പാനിൽ റിക്ടർ സ്കെയിലിൽ 9.0 തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നും ഇതോടെ 44 അടിയ്ക്കും മുകളിൽ ഉയരമുള്ള സമുദ്രത്തിരകൾ കരയിലേക്ക് ഇരച്ചെത്തുമെന്നും നേരത്തെ തന്നെ പാനൽ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഫുകുഷിമ ആണവനിലയത്തെ തകർക്കുമെന്നും സർക്കാർ പാനൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഉത്തരകൊറിയയിൽ സംഭവിക്കുന്നതെന്ത്? ആളുകൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു, കൊറിയ പറയുന്നത്