കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കത്തുമ്പോള്‍ ചൈനയില്‍ നിന്നും സാങ്കേതിക സഹായം വാങ്ങാന്‍ ഇന്ത്യ!!

  • By നിള
Google Oneindia Malayalam News

ദില്ലി: ചൈനയില്‍ നിന്നും ഇലക്ട്രോണിക്, സാങ്കേതിക സഹായങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സാങ്കേതിക മേഖലയില്‍ ഉണ്ടായിരിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കാനാണ് ചൈനയില്‍ നിന്നും ഇന്ത്യ സാങ്കേതിക സഹായം വാങ്ങുന്നത്. ചൈനയോട് സാങ്കേതിക സഹായം ആവശ്യപ്പെടുന്നതിന്റെ ഭാഗമായി കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

സാങ്കേതിക, ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ചൈനയുടെ സഹായം ഇന്ത്യക്ക് എപ്പോഴും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ഇത്തവണത്തെ ഇറക്കുമതിക്ക് 22 ബില്യനാണ് ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കാനാവശ്യമായ ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ടെലികോം നെറ്റ്‌വര്‍ക്ക് ഗിയറുകള്‍, ഐടി ഉപകരണങ്ങള്‍ എന്നിവയാണ് ചൈനയില്‍ നിന്നും ഇന്ത്യ പുതിയതായി വാങ്ങാന്‍ തുടങ്ങുന്നത്.

china-india

ഡോക്‌ലാമിലെ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെയാണ് സഹായത്തിനായി ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത്. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ട് ആഴ്ചയായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. ചൈന നിരന്തരം മുന്നറിയിപ്പുകളും താക്കീതുകളുമായി രംഗത്തെത്തുമ്പോള്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇപ്പോഴും.

English summary
Government reviews IT imports from China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X