കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും കാത്തിരിക്കാനാവില്ല..! അസാധാരണ നടപടികളിലേക്ക് ഒമാന്‍; അതിര്‍ത്തികള്‍ ഉടന്‍ തുറക്കില്ല

Google Oneindia Malayalam News

മസ്‌കറ്റ്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം 10,844,827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ ലോകത്ത് 519,778 പേരാണ് മരിച്ചു വീണത്. 6,064,062 പേര്‍ക്ക് ലോകത്ത് രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്ന ഒന്നാണ്. ഇതിനിടെ ഒമാനിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ആരോഗ്യമന്ത്രി ഡോ അഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം വിശദാംശങ്ങളിലേക്ക്....

ഒരാഴ്ചക്കിടെ

ഒരാഴ്ചക്കിടെ

കഴിഞ്ഞ ഒരാഴ്ചക്കിടെ 9000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ജനങ്ങള്‍ പിന്നോട്ട് പോയതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് ഭരണകൂടം കടക്കുമെന്നാണ് കരുതുന്നത്.

പിഴ വര്‍ദ്ധിക്കുന്നു

പിഴ വര്‍ദ്ധിക്കുന്നു

പ്രതിരോധനടപടികളില്‍ നിന്ന് ജനം പിന്നോട്ട് പോയതിനെ തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഗതാഗതമ മന്ത്രി ഡോ അഹമ്മദ് അല്‍ ഫുതൈസിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ രാജ്യത്ത് 20 റിയാലാണ് പിഴ ഈഈക്കിയിരുന്നത്. രാജ്യത്ത് പരിശോധന വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ചെലവ് കുറച്ച് വ്യോമയാന മേഖല

ചെലവ് കുറച്ച് വ്യോമയാന മേഖല

പുതിയ സാഹചര്യം ഉടലെടുത്തതോടെ വ്യോമയാന മേഖലയുടെ ചെലവ് സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പൈലറ്റ് ഉള്‍പ്പടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, പത്രമാധ്യമങ്ങളുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ടെക്നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടുത്ത യോഗത്തില്‍ സുപ്രീം കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

അതിര്‍ത്തികള്‍ അടഞ്ഞു കിടക്കും

അതിര്‍ത്തികള്‍ അടഞ്ഞു കിടക്കും

എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടഞ്ഞുകിട്കുമെന്ന് മന്ത്രി അറിയിച്ചു. കായിക പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പുനരാരംഭിക്കില്ല. രാജ്യത്തെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കായി ഫീല്‍ഡ് ആശുപത്രി തുടങ്ങാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സമൂഹ്യവ്യാപന സാധ്യത മുന്നില്‍ കണ്ടാല്‍ ചില മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ആകെ കേസുകള്‍

ആകെ കേസുകള്‍

രാജ്യത്ത് ഇതുവരെ 42,555 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 1,361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 188 പേരാണ് ഒമാനില്‍ മരിച്ചത്. 25,318 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 17,049 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

''ജോസ് കെ മാണിയുടെ കാര്യം കട്ടപ്പൊകയാണ്, കാല് പിടിച്ച് യുഡിഎഫിലേക്ക് മടങ്ങിവരുന്നതായിരിക്കും ലാഭം''''ജോസ് കെ മാണിയുടെ കാര്യം കട്ടപ്പൊകയാണ്, കാല് പിടിച്ച് യുഡിഎഫിലേക്ക് മടങ്ങിവരുന്നതായിരിക്കും ലാഭം''

കൊവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വെ, എല്ലാ ട്രെയിനും കൃത്യസമയത്ത്; അപൂർവനേട്ടം..!കൊവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വെ, എല്ലാ ട്രെയിനും കൃത്യസമയത്ത്; അപൂർവനേട്ടം..!

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഡിസ്‌കൗണ്ട്, മാതൃകയായി ഇന്‍ഡിഗോ..!!ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഡിസ്‌കൗണ്ട്, മാതൃകയായി ഇന്‍ഡിഗോ..!!

English summary
Government tightens Covid restrictions in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X