അതിര്‍ത്തി തര്‍ക്കം; ഓപ്പോയും ഷിയോമിയും ഉള്‍പ്പെടെ ചൈനീസ് ഫോണുകള്‍ ഇന്ത്യ നിരോധിച്ചേക്കും
ദില്ലി: അതിര്‍ത്തിയില്‍ ചൈന ഇന്ത്യയ്ക്കെതിരെ നിരന്തരം ഭീഷണി പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ തിരച്ചടിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായാണ് ചൈനീസ് മൊബൈല്‍ കമ്പനികളായ വിവോ, ഒപ്പോ, ഷിയോമി, ജിയോണി എന്നിവയുള്‍പ്പെടെ 21 കമ്പനികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ വന്‍ വിറ്റുവരവുള്ള ഫോണുകളാണ് ഇവ. രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കുന്നതെന്നാണ് സര്ക്കാവാദം. ഇവയ്ക്കു പിന്നാലെ ഇലക്ടോണിക്സ് ഉത്പന്നങ്ങളുടെ കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയേക്കും. ഫോണുകളിലെ സുരക്ഷയെ സംബന്ധിച്ച വിവരം നല്കാന് ഓഗസ്റ്റ് 28 വരെയാണ് കമ്പനികള്‍ക്ക് ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം നോട്ടീസ് അയച്ചത്.

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ചൈനീസ് ഉല്‍പ്പന്നങ്ങളെ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നത് ശ്രദ്ധേയമാണ്. ഇത് ചൈനീസ് വ്യാപാര മേഖലയ്ക്ക് ക്ഷീണമുണ്ടാക്കുന്നതിനാല് ചൈന തങ്ങളുടെ നിലപാടില്‍ അയവുവരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കയറ്റുമതിയില്‍ സാമ്പത്തികരംഗം പിടിച്ചുനില്‍ക്കുന്ന ചൈനയ്ക്ക് ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഇത്തരം നീക്കം കടുത്ത തിരിച്ചടിയായിരിക്കും.
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും നേരത്തെ സൈന്യം ഉപയോഗിക്കാറില്ല. ഇവ ഉപയോഗിക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന സൂചനയെ തുടര്‍ന്നാണിത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications