കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവ് കൂടും; 50 ദിര്‍ഹമിന് മുകളിലുള്ള സേവനങ്ങള്‍ക്ക് 20 ദിര്‍ഹം അധികം നല്‍കണം

  • By Desk
Google Oneindia Malayalam News

ദുബായ്: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ദുബായില്‍ ചെലവേറുന്നു. നോളജ് ദിര്‍ഹം ഫീ, ഇനൊവേഷന്‍ ദിര്‍ഹം ഫീ എന്നിങ്ങനെ രണ്ട് ഫീസുകള്‍ ഈടാക്കാന്‍ അബൂദബി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദ്ദേശം നല്‍കിയതോടെയാണിത്. 2018ലെ ഒന്നും രണ്ടും നിയമങ്ങളായിട്ടാണ് ഫീസ് വര്‍ധന നടപ്പില്‍ വരുത്തിയത്. പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നോളജ് ദിര്‍ഹം ഫീ 10 ദിര്‍ഹമും ഇനൊവേഷന്‍ ദിര്‍ഹം ഫീ 10 ദിര്‍ഹമും എല്ലാ താമസക്കാരില്‍ നിന്നും ഈടാക്കും. ദുബയ് സര്‍ക്കാരിനു കീഴിലുള്ള സേവനങ്ങള്‍ക്കും, വരുമാനം ദുബയ് പൊതു ട്രഷറിയിലേക്ക് വരുന്ന വിധത്തിലുള്ള ഫെഡറല്‍ സേവനങ്ങള്‍ക്കും ഇത് ബാധകമാണ്.

ഖത്തറിലെ യുഎസ് വ്യോമ താവളം വിപുലീകരിക്കുന്നു; സൈനികര്‍ക്കായി 200 വീടുകള്‍ കൂടി നിര്‍മിക്കും
ദുബായിലെ വിദ്യാഭ്യാസ- സാംസ്‌ക്കാരിക പരിപാടികളിളും, നൂതന ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്ന് ദുബയ് ഭരണാധികാരി പറഞ്ഞു. നോളജ് ദിര്‍ഹം ഫീ വിദ്യാഭ്യാസ മേഖലയിലാണ് ചെലവഴിക്കുക. അതേസമയം, ഇനൊവേഷന്‍ ദിര്‍ഹം ഫീസിലൂടെ ലഭിക്കുന്ന വരുമാനം ദുബയ് ഫ്യൂച്ചര്‍ ഫൗണ്ടേഷന് ലഭിക്കും. ഇത് എന്തൊക്കെ പദ്ധതികള്‍ക്കായി ചെലവഴിക്കണമെന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ ഇനൊവേഷന്‍ ദിര്‍ഹം ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിക്ക് രൂപം നല്‍കും.

dubai

അതേസമയം, ഏതാനും സര്‍ക്കാര്‍ സേവനങ്ങളെ ഫീസുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 50 ദിര്‍ഹമിന് മുകളില്‍ ചെലവ് വരുന്ന സേവനങ്ങള്‍ക്ക് മാത്രമേ ഫീസ് നിയമം ബാധകമാവുകയുള്ളൂ. ഇടപാട് റദ്ദാവുന്ന കേസുകളില്‍ ഫീസ് റീഫണ്ട് ചെയ്യാനും സംവിധാനമുണ്ട്. ദുബയ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ധനകാര്യ വകുപ്പ് ചുമത്തുന്ന നികുതികള്‍ക്ക് ഇത് ബാധകമല്ല. അതുപോലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കില്ല. ഇതിനു പുറമെ, ദുബയില്‍ നിന്നുണ്ടായ ട്രാഫിക് ലംഘനങ്ങള്‍ക്ക് ദുബയ്ക്ക് പുറത്തുള്ള എമിറേറ്റില്‍ പിഴയടക്കുമ്പോഴും, ദുബയ്ക്ക് പുറത്തുവച്ചുണ്ടായ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ദുബയില്‍ പിഴയടക്കുമ്പോഴും ഈ രണ്ട് ഫീസുകളും ഈടാക്കില്ലെന്നും നിയമം അനുശാസിക്കുന്നുണ്ട്.
English summary
govt services will cost more in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X