മുത്തശ്ശിക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍ പാടുപെട്ട് കൊച്ചുമകള്‍; ഒടുവില്‍ ചെയ്തത് കണ്ടോ!!
വിദേശത്തൊക്കെ പ്രണയിക്കുന്ന വ്യക്തിയെ പ്രൊപ്പോസ് ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്..വളരെ രസകരമായിട്ടാണ് അവർ അത് പ്ലാൻ ചെയ്യുക ചിലർ തങ്ങളുടെ കുടംബത്തേയും അതിന്റെ ഭാഗമാക്കും.
എന്നാൽ ചിലരാകട്ടെ പ്രൊപ്പോസലും വിവാഹ നിശ്ചയം വരെ എല്ലാ രഹസ്യമാക്കി വീട്ടുകാർക്ക് സർപ്രൈസ് കൊടുക്കും അങ്ങനെ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം തന്റെ മുത്തശ്ശിയെ സർപ്രൈസ് ആയി അറിയിക്കാൻ ശ്രമിക്കുന്ന കൊച്ചു മകളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഇൻസ്റ്റാഗ്രാം ഉപയോക്താവ് @meganwildermusic പങ്കിട്ട ഒരു വീഡിയോയിൽ, യുവതി മുത്തശ്ശിയുമായി വീഡിയോ കോളിൽ സംസാരിക്കുകയാണ്. സ്ത്രീ മുത്തശ്ശിയെ കൈയിലെ വിരൽ കാണിച്ചുകൊടുക്കുന്നുണ്ട്. കയ്യിലെ മോതിരം കാണിക്കുമ്പോൾ, പേരക്കുട്ടിയുടെ വിരലിൽ മുറിവ് ഉണ്ടെന്നാണ് മുത്തശ്ശി പറയുന്നത്.
മുത്തശ്ശി മുറിവ് കണ്ടെത്താൻ പരമാവധി ശ്രമിക്കുന്നു, ഒടുവിൽ യുവതിയോട് എന്താണെന്ന് അറിയാനായി ഒരു ചിത്രം അയയ്ക്കാൻ പറയേണ്ടി വന്നു. വീഡിയോ കോൾ ആയത് കൊണ്ട് സൂം ചെയ്ത് നോക്കാൻ കഴിയുന്നില്ലെന്നും, അങ്ങനെ കഴിയുമോ എന്നും ചോദിക്കുന്നുണ്ട്. അപ്പോഴും പേരക്കുട്ടി മോതിരം കാണിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. മുത്തശ്ശിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് യുവതിക്ക് മനസ്സിലായപ്പോൾ , ചെറുമകൾ ഒടുവിൽ മോതിരം ചൂണ്ടിക്കാണിക്കുന്നു, അപ്പോൾ അവളുടെ മുത്തശ്ശി അത് കണ്ട് ഞെട്ടിപ്പോയി..
വിവാഹം നിശ്ചയം സർപ്രാസ് ആയി മുത്തശ്ശിയെ അറിയിക്കാൻ നോക്കിയതാണ് പക്ഷേ പാളിപ്പോയെന്നാണ് യുവതി വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്...നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഈ വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഷെയർ ചെയ്തത്. അപ്ലോഡ് ചെയ്തതിന് ശേഷം, ഇത് 50,000 ലൈക്കുകളും നിരവധി കമന്റുകളും ലഭിക്കുകയും ചെയ്തു.
വളരെ രസകരമായ വീഡിയോ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. എന്നാലും ഇത്ര പ്ലാൻ ചെയ്തിട്ടും സർപ്രൈസ് പൊളിഞ്ഞുപോയല്ലോ എന്നാണ് ചിലർ പറയുന്നത്. ഒടുവിൽ മോതിരം കണ്ടപ്പോൾ മുത്തശ്ശിയുടെ മുഖ ഭാവത്തെക്കുറിച്ചും കമന്റ് ഉണ്ട്. സർപ്രൈസ് പൊളിഞ്ഞൊന്നുമില്ല അവസാനം ആണെങ്കിൽ മുത്തശ്ശിക്ക് മനസ്സിലായല്ലോ എന്നാണ് ചില കമന്റുകൾ...
എന്തായാലും വീഡിയോ ഇപ്പോഴും വൈറൽ ആണ്....
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...












Click it and Unblock the Notifications