തോക്കുമായി 5വയസ്സുകാരിയെ മരുഭൂമിയില്‍ ഇറക്കി വിട്ട മുത്തച്ഛന്‍ പോലീസ് പിടിയില്‍
ഫീനിക്‌സ്: അഞ്ചു വയസ്സികാരിയെ ബുള്ളറ്റുകള്‍ നിറച്ച തോക്കുമായി മരുഭൂമിയില്‍ ഇറക്കി വിട്ട മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. മോശം ആളുകളെ കൊന്നു കളയാന്‍ നിര്‍ദേശം നല്‍കിയാണ് കുട്ടിയെ ഇയാള്‍ പറഞ്ഞു വിട്ടത്.
വീട്ടില്‍ നിന്നും 48 കിലോ മീറ്റര്‍ ദൂരത്തുള്ള മരുഭൂമിയിലാണ് കുട്ടിയ പറഞ്ഞു വിട്ടത്. ഞായറാഴ്ച രാവിലെയാണ് ഇയാള്‍ കുട്ടിയുമായി വീട്ടില്‍ നിന്നും പോയത്. നാലു മണിക്കൂറുകള്‍ക്കു ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മ അറിയുന്നത്.

കുട്ടിയുടെ അമ്മ തന്നെയാണ് കുട്ടിയെ കണ്ടെത്തിയത്. നടക്കാന്‍ കഴിയാതെ വഴിയില്‍ നിന്ന് കരയുകയായിരുന്നു കുട്ടി. കോടതിയില്‍ മുത്തച്ഛന്‍ പറഞ്ഞു കൊടുത്ത വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് കുട്ടി ചെയ്തത്.
നല്ലവരെയും മോശം ആളുകളെയും തിരിച്ചറിയാന്‍ പ്രായമാക്കാത്ത കുട്ടിയുടെ കയ്യില്‍ തോക്ക് കൊടുത്തു വിട്ടത് കുറ്റകരമാണെന്നും കുട്ടിയെ കുറ്റകൃത്യം ചെയ്യുന്നതിന് ദുരുപയോഗം ചെയ്തു എന്നീ കേസുകളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരുക്കുന്നത്.


Click it and Unblock the Notifications