ജീവിതം അടിപൊളിയാക്കാന്‍ സിനിമ സ്റ്റൈലില്‍ കൊച്ചുമകനെ കൊല്ലാന്‍ നോക്കി, വൃദ്ധ പിടിയില്‍
പ്രാഗ്: കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ചെറുമകനെ ജീവനോടെ തീ കൊളുത്തിയ ക്രൂരയായ മുത്തശ്ശിയ്ക്ക് 16 വര്‍ഷത്തെ തടവ് ശിക്ഷ. സിനിമ കഥകളില്‍ പോലും കേട്ടിട്ടില്ലാത്ത തരത്തിലാണ് ചെറുമകനെ കൊല്ലാന്‍ മുത്തശ്ശി പദ്ധതി തയ്യാറാക്കിയത്.
കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ആഡംബര ജീവിതം നയിച്ചതിലൂടെ മുത്തശ്ശി വരുത്തി വച്ചത്. ഈ ബാധ്യതകളൊക്കെ തീര്‍ക്കാന്‍ കൊച്ചുമകനെ തീയിട്ട് കൊന്നാല്‍ സ്വകാര്യ കമ്പനിയില്‍ നിന്നും നാല്‍പ്പത് ലക്ഷം കൊറൂന ( 11012774. ഇന്ത്യന്‍ രൂപ) ലഭിയ്ക്കും. തീപിടിത്തത്തില്‍ മരിയ്ക്കുന്നവരുടെ പേരില്‍ ലഭിയ്ക്കുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ ്മുത്തശ്ശി പേരക്കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത് .

ഒരു പ്രാദേശിക ഇന്‍ഷുറന്‍സ് കമ്പനിയില്‍ 13 കാരനായ കൊച്ചുമകന്റെപേരില്‍ ഇവര്‍ ഇന്‍ഷുറന്‍സും എടുത്തിരുന്നു. തുടര്‍ന്ന് കുട്ടിയ്ക്ക് വൈനില്‍ ഉറക്കുഗുളിക കലര്‍ത്തി നല്‍കി മയക്കി. തുടര്‍ന്ന് ജീവനോടെ കൊച്ചുമകനെ കത്തിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ തക്ക സമയത്ത് തന്നെ അയല്‍ക്കാരന്‍ സ്ത്രീയുടെ വീട്ടിലെത്തിയതിനാല്‍ വലിയ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടു . സ്ത്രീ ജയിലിലുമായി .












Click it and Unblock the Notifications