കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം 3 പേര്‍ക്ക്; പുരസ്കാരം ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിന്

  • By Gowthamy
Google Oneindia Malayalam News

സ്റ്റോക്ക്‌ഹോം: 2017ലെ ഭൗതിക ശാസ്തരത്തിനുളള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിനാണ് ഇത്തവണ പുരസ്‌കാരം. അമേരിക്കന്‍ ശാസ്ത്രജ്ഞരായ റെയ്‌നര്‍ വെയ്‌സ്, ബാരി ബാരിഷ്, കിപ് തോണ്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു.

ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തിയ ലൈഗോ പരീക്ഷണം വിഭാവനം ചെയ്ത് നടപ്പാക്കിയതിനാണ് പുരസ്‌കാരം. നൂറു വര്‍ഷം മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ 2015ലാണ് ആദ്യമായി കണ്ടെത്തിയത്.

Nobel Prize

ഒമ്പത് മില്യണ്‍ സ്വീഡിഷ് ക്രോണര്‍ (ഏകദേശം 1.1 മില്യണ്‍ യുഎസ് ഡോളര്‍) ആണ് സമ്മാനത്തുക. ഇതില്‍ പകുതിയും റെയ്‌നര്‍ വെയ്‌സിനു ലഭിക്കും. ബാക്കി പകുതി മറ്റ് രണ്ടു പേര്‍ക്കുമായി പകുത്ത് നല്‍കും.

ലൈഗോ ഡിക്റ്ററ്റര്‍ സ്ഥാപിക്കുന്നതിനും ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തുന്നതിനും നല്‍കിയ നിര്‍ണായക സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നതെന്ന് റോയല്‍ സ്വീഡിഷ് ആക്കാദമി ഓഫ് സയന്‍സസ് വ്യക്തമാക്കി.

English summary
Gravitational wave scientists win 2017 Nobel Physics Prize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X