കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂഖും നൂണും നേർക്കുനേർ; വിപണി മത്സരത്തിലെ സാധ്യതകൾ മുതലെടുക്കാൻ ഓൺലൈൻ ഉപഭോക്താക്കൾ, വരുന്നത് വൈറ്റ് ഫ്രൈഡെ സെയിലും യെല്ലോ ഫ്രൈഡെ സെയിലും!

  • By Desk
Google Oneindia Malayalam News

ദുബായ് : ഗൾഫ് ഓൺലൈൻ വിപണിയിലെ ശക്തരായ രണ്ട് കമ്പനികൾ തമ്മിലുള്ള വലിയ മത്സരത്തിന് വേദി ഒരുങ്ങുകയാണ് വരുന്ന നാല് ദിനങ്ങൾ. ഓൺലൈൻ വ്യാപാര മേഖലയിലെ പ്രമുഖരായ സൂഖ് ഡോട് കോമും, നൂണും തങ്ങളുടെ ഉപഭോക്താക്കൾക്കായ് നവംബർ ഇരുപത് മുതൽ ഇരുപത്തിനാല് വരെ ഏതാണ്ട് 25 മുതൽ 80 ശതമാനം വരെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

<strong>കണ്ണന്താനം എത്തി... ട്രോളന്‍മാരുടെ പ്രതീക്ഷ വെറുതേയായില്ല; ശബരിമലയിലെ തള്ളന്താനം ട്രോളുകള്‍ ഹിറ്റ്</strong>കണ്ണന്താനം എത്തി... ട്രോളന്‍മാരുടെ പ്രതീക്ഷ വെറുതേയായില്ല; ശബരിമലയിലെ തള്ളന്താനം ട്രോളുകള്‍ ഹിറ്റ്

വിപണി കീഴടക്കുവാനുള്ള ലക്ഷ്യത്തിൽ ഇരുകമ്പനികളും പരസ്പരം ഏറ്റുമുട്ടുമ്പോൾ തങ്ങൾക്ക് ഇത് ഏത് രീതിയിലാണ് പ്രയോജനം ചെയ്യുക എന്ന കാത്തിരിപ്പിലാണ് ഓൺലൈൻ പർച്ചേഴ്സ് പ്രിയർ. ഇതിൽ തന്നെ വരുന്ന വെള്ളിയാഴ്ചയാണ് ഏറ്റവും ആകർഷകമായ ഇളവുകൾ കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ് ഫ്രൈഡെ സെയിൽ എന്ന് സൂഖും, യെല്ലോ ഫ്രൈഡെ എന്ന് നൂണും പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇമാറിൻറെ പിന്തുണയുള്ള സുഖിന് ആഗോള ഭീമന്മാരായ ആമസോണിന്റെ ഉടമസ്ഥത എന്നത് വിപണിയിൽ മുൻതൂക്കം നൽകുമെങ്കിലും വെറും ഒരു വർഷത്തിനുള്ളിൽ ഓൺലൈൻ വിപണിയിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ നൂണും ചില്ലറ വാഗ്ധാനങ്ങളല്ല ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. ഏതായാലും വരും നാളുകളിലെ ഏതാനും ദിവസം മാത്രം ലഭിക്കുന്ന വിപണി മൂല്യം മേഖലയിലെ മിടുക്കന്മാരെ നിശ്ചയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

Online

2005 മുതലാണ് സുഖ് ഡോട് കോം വിപണിയിൽ ആധിപത്യം നേടുന്നത്. എന്നാൽ ചൈനയിലടക്കം ഓഫീസ് തുറന്നു പ്രവർത്തിച്ച് വിപണി കീഴടക്കുവാനുള്ള കഠിന ശ്രമത്തിലാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള നൂൺ ഡോട് കോം. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപാണ് യുഎഇ ആസ്ഥാനമായ് പ്രവർത്തിക്കുന്ന മിഡിലീസ്റ്റിലെ മുൻനിര കൊറിയർ കമ്പനിയായ അരാമെക്സിന്റെ കൂടുതൽ ഓഹരികൾ നൂൺ ഉടമ മുഹമ്മദ് അലാബർ സ്വന്തമാക്കിയത്.

English summary
Great competition between the two powerful copanies in gulf market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X