കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങൾ ചെയ്തത് ഗംഭീരമായ പ്രവർത്തനങ്ങൾ'; കൊവിഡ് പ്രതിരോധത്തിൽ മോദി അഭിനന്ദിച്ചെന്ന് ട്രംപ്

Google Oneindia Malayalam News

വാഷിങ്ടൺ; കൊവിഡിനെതിരായ പോരാട്ടത്തിൽ താൻ മികച്ച പ്രവൃത്തിയാണ് ചെയ്തതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നെവാഡയിലെ തിര‍ഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. തന്റെ എതിരാളിയും ഡമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെ വിമർശിക്കുന്നതിനിടെയിലായിരുന്നു ട്രംപിന്റെ പരാമർശം. ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന പക്ഷിപ്പനി സംബന്ധിച്ച് നടത്തിയ പ്രതിരോധ പ്രവർത്തകൾ വൻ പരാജയമായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇന്ത്യയെക്കാൾ കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തിയത് യുഎസ് ആണ്. ഇന്ത്യക്കാൾ മാത്രമല്ല മറ്റ് വലിയ രാജ്യങ്ങളേക്കാളും. യുഎസിന് ശേഷം കൊറോണ വൈറസ് പരിശോധനയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. യുഎസ് ഇന്ത്യയെക്കാൾ 44 ദശലക്ഷം പരിശോധനകൾ അധികം നടത്തി.ഇന്ത്യയില്‍ 1.5 ബില്ല്യണ്‍ ജനങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ വിളിച്ച് പറഞ്ഞത് ടെസ്റ്റിങ്ങില്‍ എത്ര മികച്ച പ്രവര്‍ത്തനമാണ് താങ്കൾ ചെയ്തതെന്നാണ്, ട്രംപ് പറഞ്ഞു.

 photo-2020-02-2

കൊവിഡ് വൈറസ് രാജ്യത്ത് വ്യാപിക്കുമ്പോൾ ബൈഡനാണ് അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ലക്ഷക്കണക്കിന് അമേരിക്കക്കാർ മരിച്ച് വീഴുമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.വൈസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഏറ്റവും മോശമായതും ദുർബലലുമായ സാമ്പത്തിക നടപടികളാണ് സ്വീകരിച്ചതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെ വലിയ ഉയരങ്ങളിൽ എത്തിച്ചതായും റാലിയിൽ ട്രംപ് അവകാശപ്പെട്ടു.

കഴിഞ്ഞ നാലുവർഷമായി അമേരിക്കയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അതിർത്തികൾ സുരക്ഷിതമാക്കുകയും സൈന്യത്തെ പുനർനിർമിക്കുകയും ചെയ്തു. മുമ്പെങ്ങുമില്ലാത്ത വിധം ചൈനയ്ക്കൊപ്പം നിൽക്കാൻ രാജ്യത്ത പ്രാപ്തമാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.

Recommended Video

cmsvideo
Donald trump nominated for Nobel Peace Prize | Oneindia Malayalam

അതേസമയം രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളി അമേരിക്കൻ പ്രധാന അണുരോഗവിദഗ്ധരിലൊരാളായ ആന്റണി ഫൗസി രംഗത്തെത്തി. കണക്കുകൾ പലതും ആശങ്കയുണ്ടാക്കുന്നതാണെന്ന് ഫൗസി പറഞ്ഞു. കൊവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്നതിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ അതിന് 2021 ആകേണ്ടി വരും. ഒരുപക്ഷേ 2021 ന്റെ അവസാനം വരെ. അതേസമയം കൊവിഡ് പ്രതിസന്ധി സംബന്ധിച്ചുള്ള യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നതിനൽ നിന്നും തന്നെ നിശബ്ദനാക്കാനുള്ള സമ്മർദ്ദമാണ് ഭരണകുടം നടത്തുന്നതെന്നും ഫൗസി പറഞ്ഞു. അമേരിക്കയിലെ മാത്രമല്ല ലോകത്തെ തന്നെ മുന്‍ നിരയിലുള്ള പകര്‍ച്ച വ്യാധി വിദഗ്ധരില്‍ ഒരാളാണ് ആന്റണി ഫൗസി.

English summary
'Great deeds you have done'; Trump says modi praised me for covid testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X