കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യത്തിന് തന്നെ വലിയ നാണക്കേട്';യുഎസ് കാപ്പിറ്റോൾ കലാപത്തിൽ ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമ

Google Oneindia Malayalam News

വാഷിങ്ടൺ; പാർലമെന്റ് അതിക്രമിച്ച് കയറി റിപബ്ലിക്കൻ പ്രവർത്തകർ കലാപം അഴിച്ചുവിട്ട സംഭവത്തിൽ ട്രംപിനെതിരെ ആഞ്ഞടിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപ് അനുകൂലികളുടെ നടപടി രാജ്യത്തിന് തന്നെ നാണക്കേടായെന്ന് ഒബാമ പറഞ്ഞു. എന്നാൽ കലാപം ആകസ്മികമായിരുന്നില്ലെന്നും നിയമപരമായ തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് അടിസ്ഥാനരഹിതമായി നുണ പറയുന്ന ട്രംപാണ് കലാപത്തിന് പ്രേരിപ്പിച്ചതെന്നും ഒബാമ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചുവെന്ന് അംഗീകരിക്കാൻ തയ്യാറാകാത്ത റിപബ്ലിക്കൻ പാർട്ടിയേയും റിപബ്ലിക്കൻ അനുകൂല മാധ്യമങ്ങളേയും ഒബാന രൂക്ഷമായി വിമർശിച്ചു. ഇപ്പോഴത്തെ ഈ അതിക്രമങ്ങൾ ഇതിന്റെയെല്ലാം അനന്തരഫലമാണെന്ന് ഒബാമ വിമർശിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡനും കലാപത്തെ അപലപിച്ചു.ജനാധിപത്യത്തിനെതിരായ ആക്രമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അണികളോട് കലാപം അവസാനിപ്പിക്കാൻ ടെലിവിഷനിലൂടെ ട്രംപ് ആഹ്വാനം ചെയ്യണമെന്ന് ബെഡൻ ആവശ്യപ്പെട്ടു.

obama-02-148066

പാർലമെന്റിലേക്ക് അതിക്രമിച്ച് കയറുക, ജനലുകൾ തകർക്കുക, ഓഫീസുകൾ പിടിച്ചെടുക്കുക, സെനറ്റിലേക്ക് കയറി പ്രതിഷേധിക്കുക, ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുക, ഇതൊന്നും വെറും പ്രക്ഷോഭമല്ല, കലാപമാണ്, ബൈഡൻ പറഞ്ഞു. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചയോടെയാണ് ട്രംപ് അനുകൂലികൾ കാപിറ്റോൾ മന്ദിത്തിലേക്ക് അതിക്രമിച്ച് കയറി കലാപം അഴിച്ചുവിട്ടത്.

'നിങ്ങൾക്ക് വേദനിച്ചെന്ന് മനസിലാകുന്നു..പക്ഷേ ഇപ്പോൾ വീടുകളിലേക്ക് മടങ്ങൂ'; പ്രതിഷേധത്തിനിടെ ട്രംപ്'നിങ്ങൾക്ക് വേദനിച്ചെന്ന് മനസിലാകുന്നു..പക്ഷേ ഇപ്പോൾ വീടുകളിലേക്ക് മടങ്ങൂ'; പ്രതിഷേധത്തിനിടെ ട്രംപ്

നിയുക്ത പ്രസിഡന്റ് ഡോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് പ്രതിഷേധകർ അക്രമം അഴിച്ചുവിട്ടത്. കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതിനിടെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിലൂടെ ട്രംപ് പ്രതികരിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ കൃത്രിമം കാണിച്ചെന്ന വാദം ട്രംപ് ആവർത്തിച്ചു. ഇതോടെ ട്രംപിന്റെ അക്കൗണ്ടുകൾ ട്വിറ്ററും ഫേസ്ബുക്കും നീക്കം ചെയ്തിരിക്കുകയാണ്.സമാധാനം ആഹ്വാനം ചെയ്യാൻ പങ്കുവെച്ച വീഡിയോയിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന നിഗമനത്തിലാണ് നടപടി.

 ട്രംപിന്‍റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് നീക്കി ട്വിറ്റര്‍;നടപടിയുമായി ഫേസ്ബുക്കും യൂട്യൂബും ട്രംപിന്‍റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് നീക്കി ട്വിറ്റര്‍;നടപടിയുമായി ഫേസ്ബുക്കും യൂട്യൂബും

അധികാര കൈമാറ്റം സമാധാനപരമായി നടക്കണം, ക്യാപിറ്റോള്‍ അക്രമത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി!!അധികാര കൈമാറ്റം സമാധാനപരമായി നടക്കണം, ക്യാപിറ്റോള്‍ അക്രമത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി!!

Recommended Video

cmsvideo
US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol

English summary
'Great shame fo the country': Obama lashes out at Trump over US capital riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X