സൗദി: ഭരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം വേണമെന്ന് ആവശ്യം
റിയാദ്: ഭരണ രംഗങ്ങളിലുള്‍പ്പെടെ ഉന്നത അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ അംഗം ഹയ അല്‍ മുനീയ ആവശ്യപ്പെട്ടു. സൗദി സ്ത്രീകള്‍ അവരുടെ നേതൃത്വശേഷി ഇതിനകം പ്രകടമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും അവര്‍ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ അധികാരം വേണം
ഭരണ തലത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നാണ് ഹയ അല്‍ മുനീയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് സൗദിയില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വനിതാ നേതാവ് പരസ്യമായ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. സ്ത്രീകള്‍ അവരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ ഇതിനകം വിജയകരമായി നിര്‍വഹിച്ചെങ്കിലും അതിനനുസരിച്ചുള്ള അവസരങ്ങള്‍ അവര്‍ക്ക് നല്കപ്പെടുന്നില്ലെന്നാണ് അവരുടെ പരാതി.

അഴിമതിയില്‍ മുന്നില്‍ സത്രീകളല്ല
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സ്ത്രീകളാരും ഇല്ലെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ജോലിയോടുള്ള കൂറിന്റെയും ആത്മാര്‍ത്ഥതയുടെയും കാര്യത്തില്‍ സ്ത്രീകള്‍ മറ്റാരെക്കാളും മുമ്പില്‍ തന്നെയാണ്. അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ത്രീകള്‍ ആരും ഉള്‍പ്പെട്ടിട്ടില്ല എന്നത് ഇതാണ് വ്യക്തമാക്കുന്നത്. തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി പൂര്‍ണ സമര്‍പ്പണത്തോടെ നിര്‍വഹിക്കുന്നതില്‍ വിദ്യാസമ്പന്നരും സമഗ്ര വ്യക്തിത്വത്തിന്റെ ഉടമകളുമായ സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ലിംഗമല്ല, കഴിവായിരിക്കണം മാനദണ്ഡം
സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ സുപ്രധാന സ്ഥാനങ്ങളിലടക്കം ആളുകളുടെ ലിംഗം നോക്കിയല്ല, മറിച്ച് അവരുടെ കഴിവ് നോക്കിയായിരിക്കണം നിയമനം നല്‍കേണ്ടതെന്ന് ശൂറാ കൗണ്‍സില്‍ അംഗം അഭിപ്രായപ്പെട്ടു. അഴിമതി പോലുള്ള പ്രശ്നങ്ങള്‍ വ്യാപകമാവുന്നതിന് കാരണം കഴിവ് നോക്കിയല്ല വ്യക്തികള്‍ നിയമിക്കപ്പെടുന്നത് എന്നതാണ്. കഴിവും ജോലിയോടുള്ള കൂറും പരിഗണിക്കപ്പെടുമ്പോള്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളെ ഇല്ലാതാക്കാന്‍ സാധിക്കൂ എന്നും അവര്‍ പറഞ്ഞു.

അഴിമതിക്കെതിരായ പോരാട്ടത്തിന് സല്യൂട്ട്
അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന സൗദി ഭരണാധികാരി സല്മാന് രാജാവിനെ താന്‍ അഭിനന്ദിക്കുന്നതായി അവര്‍ പറഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കണം. അഴിമതിക്കാര്‍ എത്ര ഉന്നതരായാലും, ഏത് വലിയ സ്ഥാനങ്ങളിലിരിക്കുന്നവരാണെങ്കില് അവര്‍ക്കെതിരേ നടപടി വരണം. എങ്കില്‍ മാത്രമേ ഭരണരംഗത്തെ നവീകരണം സാധ്യമാവുകയുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.

ശൂറാ കൗണ്‍സിലില്‍ 10 സ്ത്രീകള്‍
കഴിഞ്ഞ ഡിസംബറില്‍ ശൂറാ കൗണ്‍സില്‍ പുനസ്സംഘടിപ്പിച്ചപ്പോള്‍ 30 അംഗങ്ങളില്‍ 10 സ്ത്രീകള്‍ക്ക് തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനായത് അവരുടെ പ്രവര്‍ത്തന മികവിന് ഉദാഹരണമായി ഹയ ചൂണ്ടിക്കാട്ടി. നയപരവും നിയമപരവുമായ കാര്യങ്ങളില്‍ സല്മാന് രാജാവിനെ സഹായിക്കുന്ന വേദിയായ ശൂറാ കൗണ്‍സിലിലെ സ്ഥാനം സുപ്രധാനമായാണ് പരിഗണിക്കപ്പെടുന്നത്. ശൂറാ കൗണ്‍സിലിലെ വനിതാ അംഗങ്ങളില്‍ മിക്കവരും ഡോക്ടറേറ്റ് ഡിഗ്രിയുള്ളവരും വിവിധ സര്‍വകലാശാലകളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവരുമാണ്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications